Search
  • Follow NativePlanet
Share
» » വള്ളംകളി മിസ് ആവില്ല! പോകാം പാലക്കാട് നിന്ന് ആനവണ്ടിയിൽ, ടിക്കറ്റടക്കം പാക്കേജ്

വള്ളംകളി മിസ് ആവില്ല! പോകാം പാലക്കാട് നിന്ന് ആനവണ്ടിയിൽ, ടിക്കറ്റടക്കം പാക്കേജ്

കേരളത്തിലെ ഏറ്റവും വലിയ ജലമേളയായ നെഹ്റു ട്രോഫി വള്ളംകളി മത്സരം സഞ്ചാരികൾക്കൊരു ആവേശം തന്നെയാണ്. നേരിൽ കാണണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും ആലപ്പുഴ വരെ പോയി കാണാൻ മെനക്കെടുന്നത് കടുത്ത വള്ളംകളി ഫാൻസ് മാത്രമായിരിക്കും. ആഗ്രഹമുണ്ടെങ്കിലും നീണ്ടയാത്രയും ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടും കാരണം പലരും ആഗ്രഹം ഉള്ളിലൊതുക്കുകയാണ് പതിവ്.

ബസ് മാറികയറി ആലപ്പുഴ വരെ പോകാനുള്ള മടിയും മത്സരം കാണാൻ ടിക്കറ്റ് കിട്ടാത്തതും കാരണം വള്ളംകളി മത്സരം കാണണമെന്ന ആഗ്രഹം മാറ്റിവെച്ചിരിക്കുന്നവരാണെങ്കിൽ പരിഹാരം പാലക്കാട് കെഎസ്ആർടിസിയിലുണ്ട്. പാലക്കാട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ വള്ളംകളി ടിക്കറ്റ് അടക്കം നല്കുന്ന കിടിലൻ പാക്കേജാണ് പാലക്കാട് ജില്ലയിലെ വള്ളംകളി പ്രേമികൾക്കായി ഒരുക്കിയിട്ടുള്ളത്.

Nehru Trophy Vallamkali KSRTC Package

PC:Manojk

ഓഗസ്റ്റിലെ രണ്ടാമത്തെ ശനിയാഴ്ചയായ 12 -ാം തിയതി പുന്നമട കായലിൽ നടക്കുന്ന 69-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരം കാണാനായി പാലക്കാട് നിന്നും ഒരുക്കിയ പാക്കേജിൽ 39 യാത്രക്കാർക്കാണ് പോകാനവസരം. 1000, 500 എന്നീ ടിക്കറ്റ് കാറ്റഗറിയിലാണ് യാത്രയുള്ളത്. റോസ് കോര്‍ണര്‍ (കോണ്‍ക്രീറ്റ് പവിലിയന്‍) - 1000 രൂപ,വിക്ടറി ലൈന്‍ (വൂഡന്‍ ഗാലറി)- 500 രൂപ എന്നിവയാണ് കാറ്റഗറി.

കാറ്റഗറി ഒന്നില്‍ ടിക്കറ്റ് ഒന്നിന് 1900 രൂപയും കാറ്റഗറി രണ്ടില്‍ 1400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വള്ളംകളി കാണാനുള്ള ചാര്‍ജ് മാത്രമാണിത്. മറ്റ് ചാര്‍ജുകള്‍ ഉള്‍പ്പെടുന്നില്ല. പാലക്കാട് ഡിപ്പോയിൽ നിന്നും പുലർച്ചെ 4.00 മണിക്ക് പുറപ്പെട്ട് വള്ളംകളി മത്സരം കണ്ട് രാത്രി 11.00 മണിക്ക് മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വള്ളംകളി പാക്കേജിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ, ടിക്കറ്റ് നിരക്ക്, ബുക്കിങ് തുടങ്ങിയ കാര്യങ്ങൾക്കായി 9947086128 എന്ന വാട്ട്‌സ്ആപ്പ് നമ്പറില്‍ നെഹ്‌റു ട്രോഫി വിവരങ്ങള്‍ എന്ന് സന്ദേശം അയക്കുക.

വള്ളംകളി മത്സരം- കെഎസ്ആർടിസി പാക്കേജുകൾ

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ നിന്നും പ്രത്യേകം പാക്കേജുകളും കൂടാതെ യാത്രക്കാരുടെ ആവശ്യാനുസരണം ചാർട്ടേഡ് ബസുകളും ലഭ്യമാക്കുന്നു. ഇതിൽ 500 ,1000 ടിക്കറ്റ് കാറ്റഗറികളിലാണ് പ്രവേശനം. ഇത് കൂടാതെ ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിൽ പ്രത്യേക പാസ് കൗണ്ടറും പ്രവർത്തിക്കുന്നു. മറ്റു ജില്ലകളില്‍ നിന്നും ആലപ്പുഴയില്‍ എത്തുന്നവര്‍ക്ക് ആലപ്പുഴ ഡിപ്പോയില്‍ നിന്നുംവളളം കളി കാണുവാന്‍ പാസ്സ് എടുക്കാം. എല്ലാ കാറ്റഗറിയിലുമുള്ള ടിക്കറ്റുകൾ ഇവിടെ ലഭിക്കും.

മത്സരിക്കുന്നത് 72 വള്ളങ്ങൾ

കരയും കായലും ഒരുപോലെ ആവേശത്തിലാഴുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ ഈ വർഷം 72 വള്ളങ്ങളാണ് കപ്പിനായി മത്സരിക്കുന്നത്. 9 വിഭാഗങ്ങളാണ് ആകെയുള്ളത്. ഇതിൽ ചുണ്ടൻ വള്ളം വിഭാഗത്തിൽ 19 വള്ളങ്ങൾ, ഒപ്പം ചുരുളൻ-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-15, ഇരുട്ടുകുത്തി സി-13, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി തറ-3, തെക്കനോടി കെട്ട് -4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങൾ.

ഇത് കൂടാതെ ഓഗസ്റ്റ് 11 വെള്ളിയാഴ്ച ഗവി യാത്രയും സംഘടിപ്പിക്കുന്നുണ്ട്. രാത്രി 10ന് പുറപ്പെട്ട് പുലർച്ചെ പത്തനംതിട്ടയിലെത്തി ഗവിയിലേക്ക് പോയി അന്ന് രാത്രിയോടെ മടങ്ങുന്ന വിധത്തിലാണ് യാത്ര. 2850 രൂപയാണ് ഒരാൾക്കുള്ള യാത്രാ നിരക്ക്.

നെഹ്റു ട്രോഫി വള്ളംകളി 2023 ടിക്കറ്റ്

100 രൂപാ മുതൽ 3000 രൂപാ വരെ വ്യത്യസ്ത കാറ്റഗറികളിലായി നെഹ്റു ട്രോഫി വള്ളംകളി 2023 ടിക്കറ്റുകൾ ലഭിക്കും. നെഹ്റു പവലിയനിൽ ടൂറിസ്റ്റ് ഗോൾ‍ഡ് കാറ്റഗറിയിലാണ് 3000 രൂപയുടെ ടിക്കറ്റ് വേണ്ടത്. മറ്റു നിരക്കുകൾ.
ടൂറിസ്റ്റ് സില്‍വര്‍ (നെഹ്‌റു പവിലിയന്‍) - 2500 രൂപ ,റോസ് കോര്‍ണര്‍ (കോണ്‍ക്രീറ്റ് പവിലിയന്‍) - 1000 രൂപ, വിക്ടറി ലൈന്‍ (വൂഡന്‍ ഗാലറി)- 500 രൂപ, ഓള്‍ വ്യൂ (വൂഡന്‍ ഗാലറി) - 300 രൂപ, ലേക് വ്യൂ (വൂഡന്‍ ഗാലറി) - 200 രൂപ, ലോണ്‍- 100 രൂപ എന്നിങ്ങനെയാണ്.

Cover Image: Kerala Tourism

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+