കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ ബസ് സർവീസ് നടത്തുന്ന ഡിപ്പോകളിൽ ഒന്നാണ് കെഎസ്ആർടിസി പത്തനാപുരം ഡിപ്പോ. കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലേക്ക് നിരവധി ബസുകളാണ് ഹിറ്റായി യാത്ര തുടരുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പത്തനാപുരം- മാനന്തവാടി- പത്തനാപുരം വയനാടൻ റൈഡർ.
വയനാട്ടിലെ മാനന്തവാടിയിലേക്ക് പത്തനാപുരത്ത് നിന്ന് ആരംഭിക്കുന്ന സ്ഥിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എയർബസ് സർവീസ് പത്തനാപുരം - പത്തനംതിട്ട - കോട്ടയം - തൃശ്ശൂർ - കോഴിക്കോട് - വഴിയാണ് മാനന്തവാടിയിലേക്ക് എത്തുന്നത്. കോട്ടയം, കൂത്താട്ടുകുളം, മുവാറ്റുപുഴ,പെരുമ്പാവൂർ, അങ്കമാലി,ചാലക്കുടി,തൃശൂർ,കുറ്റിപ്പുറം തുടങ്ങിയ ഇടങ്ങളിലേക്ക് മാനന്തവാടിയിൽ നിന്നും പത്തനാപുരത്തു നിന്നും പോകേണ്ടവർക്ക് ഉപകാരപ്രദമായ രീതിയിലാണ് ഇതിന്‍റെ സമയക്രമം. വയനാടൻ റൈഡർ എന്നാണ് ഇതിനെ വിളിക്കുന്നത്.

പത്തനാപുരം - മാനന്തവാടി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്
(1400PPMMND)
പത്തനാപുരം ഡിപ്പോയിൽ നിന്ന് എല്ലാ ദിവസവും ഉച്ചയ്ക്ക് 2.00 മണിക്ക് പുറപ്പെടുന്ന ബസ് 12.00 മണിക്കൂർ യാത്രയ്ക്കൊടുവില് പിറ്റേന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് മാനന്തവാടിയിൽ എത്തും. പത്തനാപുരം - മാനന്തവാടി യാത്രയ്ക്ക് 520 രൂപയാണ് ടിക്കറ്റ് നിരക്ക്.
പത്തനാപുരത്ത് നിന്ന് കോന്നി - പത്തനംതിട്ട - തിരുവല്ല - ചങ്ങനാശ്ശേരി - കോട്ടയം - ഏറ്റുമാനൂർ - കൂത്താട്ടുകുളം - മൂവാറ്റുപുഴ - പെരുമ്പാവൂർ - അങ്കമാലി - ചാലക്കുടി - പുതുക്കാട് - തൃശൂർ - കുന്നംകുളം - ചങ്ങരംകുളം - എടപ്പാൾ - കുറ്റിപ്പുറം -വളാഞ്ചേരി- കോഴിക്കോട് യൂണിവേഴ്സിറ്റി- കോഴിക്കോട് - താമരശ്ശേരി- അടിവാരം- വൈത്തിരി - കൽപ്പറ്റ വഴിയാണ് മാനന്തവാടിയിൽ എത്തുന്നത്.
02:00 PM : പത്തനാപുരം
02:20 PM : കോന്നി
02:40 PM : പത്തനംതിട്ട
03:00 PM : കോഴഞ്ചേരി
03:20 PM : തിരുവല്ല
03:35 PM : ചങ്ങനാശ്ശേരി
04:05 PM : കോട്ടയം
04:30 PM : ഏറ്റുമാനൂർ
05:30 PM : മൂവാറ്റുപുഴ
06:55 PM : ചാലക്കുടി
07:40 PM : തൃശ്ശൂർ
08:55 PM : എടപ്പാൾ
09:50 PM : കോട്ടക്കൽ
11:20 PM : കോഴിക്കോട്
12:00 AM : താമരശ്ശേരി
12:20 AM : അടിവാരം
01:20 AM : കൽപ്പറ്റ
01:40 AM : പനമരം
02:00 AM : മാനന്തവാടി എന്നിങ്ങനെയാണ് സമയക്രമം.
മാനന്തവാടി - കോട്ടയം സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്
1235MNDPPM
മാനന്തവാടിയിൽ നിന്ന് എല്ലാ ദിവസവും ഉച്ചയ്ക്ക് 12.35 ന് പുറപ്പെടുന്ന ബസ് 11 മണിക്കൂർ 55 മിനിറ്റ് യാത്ര ചെയ്ത് രാത്രി 12.30ന് പത്തനാപുരത്ത് എത്തും.
12:35 PM : മാനന്തവാടി
12:50 PM : പനമരം
01:25 PM : കൽപ്പറ്റ
02:45 PM : താമരശ്ശേരി
03:45 PM : കോഴിക്കോട്
04:45 PM : കോട്ടക്കൽ
05:40 PM: എടപ്പാൾ
06:20 PM : കുന്ദംകുളം
07:20 PM : തൃശൂർ
07:55 PM : ചാലക്കുടി
08:40 PM : പെരുമ്പാവൂർ
09:15 PM : മൂവാറ്റുപുഴ
10:45 PM : കോട്ടയം
11:10 PM : ചങ്ങനാശ്ശേരി
11:35 PM : തിരുവല്ല
12:05 AM : പത്തനംതിട്ട
12:20 AM : കോന്നി
12:30 AM : പത്തനാപുരം എന്നിങ്ങനെയാണ് സമയക്രമം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














