Search
  • Follow NativePlanet
Share
» »പെരിന്തൽമണ്ണയിൽ നിന്ന് വാഗമണ്ണിലേക്ക് പോകാം, ഏപ്രിൽ മാസത്തിൽ ഇടുക്കിയിൽ കറങ്ങാം കെഎസ്ആർടിസിയിൽ

പെരിന്തൽമണ്ണയിൽ നിന്ന് വാഗമണ്ണിലേക്ക് പോകാം, ഏപ്രിൽ മാസത്തിൽ ഇടുക്കിയിൽ കറങ്ങാം കെഎസ്ആർടിസിയിൽ

ഇടുക്കിയും വാഗമണ്ണും ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല, പ്രത്യേകിച്ച് ഈ ചൂടിൽ, അവധിക്കാലത്ത് ഒരു രണ്ടു ദിവസം ഇടുക്കിയുടെ മനോഹര കാഴ്ചകളിൽ ചിലവഴിക്കുക എന്നത് വളരെ രസകരമായ ഒരനുഭവം ആയിരിക്കും. വെറും രണ്ടു ദിവസം മാത്രം ചിലവഴിച്ചാൽ ഇവിടുത്തെ പ്രധാന കാഴ്ചകളൊക്കെ കണ്ടുതീർക്കുകയും ചെയ്യാം. ഏപ്രിൽ മാസത്തിൽ ഈ നാടുകളിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിനൊരു അവസരവുമായി വന്നിരിക്കുകയാണ് പെരിന്തൽമണ്ണ കെഎസ്ആർടിസി. രണ്ടു ദിവസ ഇടുക്കി വാഗമൺ യാത്രയിൽ ഇവിടുത്തെ ഏറ്റലം പ്രധാന ഇടങ്ങളെല്ലാം സന്ദർശിക്കുന്നു.

 Perintalmanna KSRTC Idukki-

PC:Unsplash

ദ്വിദിന ഇടുക്കി-വാഗമൺ യാത്ര
ഏപ്രിൽ 25-ാം തിയതി ചൊവ്വാഴ്ച പുലർച്ചെ നാല് മണിക്ക് പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും യാത്ര ആരംഭിക്കും. ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാാര കേന്ദ്രങ്ങളായ കുളമാവ് ഡാം, ചെറുതോണി ഡാം, ഇടുക്കി ആർച്ച് ഡാം, അ‍ഞ്ചുരുളി എന്നിവിടങ്ങളാണ് യാത്രയിൽ ആദ്യത്തെ ദിസം സന്ദർശിക്കുന്നത്. ഡാമിന്‍റെ കാഴ്ചകൾ മാത്രമല്ല, ഇവിടുത്തെ ഭൂപ്രകൃതിയും ബോട്ടിങ്ങും അഞ്ചുരുളി ടണലും ഒക്കെ വ്യത്യസ്തമായ യാത്രാനുഭവം നല്കും. ഇതിനു ശേഷം നേരെ വാഗമണ്ണിലേക്കാണ് പോകുന്നത്. ആദ്യ ദിവസം കാഴ്ചകളൊന്നും ബാക്കിയില്ലെങ്കിലും രാത്രിയയിലെ ആഘോഷങ്ങളാണ് കാത്തിരിക്കുന്നത്. നേരത്തെ സജ്ജമാക്കിയ സ്ഥലത്ത് ഒരു മണിക്കൂർ നേരം ക്യാംപ് ഫയർ, ഡിജെ ഡാൻസ്, എന്നിവയ്ക്കു ശേഷം രാത്രി ഭക്ഷണം കഴിക്കാം താമസം ഷെയറിങ്ങ് റൂമുകളിലാണ് ഒരുക്കിയിരിക്കുന്നത്.

രണ്ടാം ദിവസം മുഴുവനും വാഗമണ്ണിലെ കാഴ്ചകളിലേക്കാണ് കൊണ്ടുപോകുന്നത്. രാവിലെ ഭക്ഷണത്തിനു ശേഷം ഓഫ്റോഡ് ജീപ്പ് സഫാരി, തുടർന്ന് അഡ്വഞ്ചർ പാർക്ക്, സൂയിസൈഡ് പോയിന്‍റ്, പൈൻ വാലി, മൊട്ടക്കുന്ന് തുടങ്ങിയ സ്ഥലങ്ങൾ കൂടി കാണും. വൈകുന്നേരത്തോടു കൂടി പെരിന്തൽമണ്ണയിലേക്ക് മടക്കയാത്ര ആരംഭിച്ച് രാത്രിയോടു കൂടി എത്തിച്ചേരും.

Perintalmanna KSRTC Idukki-

ബസ് ടിക്കറ്റ്, ഭക്ഷണം, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയർ, ഡിജെ, രാത്രി ഭക്ഷണം, ഡോർമിറ്ററി/ ഷെയറിങ് റൂം താമസസൗകര്യം എന്നിവ ഉൾപ്പെടെ 2750 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. എന്നാൽ വാഗമണ്ണിൽ എത്തുന്നതിനു മുൻപുള്ള ഭക്ഷണത്തിനും ചെറുതോമി ഡാമിലേക്കുള്ള പ്രവേശനത്തിനും അവരവർ കയ്യിൽ നിന്നും പണം ചിലവാക്കേണ്ടതാണ്. ഷെയറിങ് റൂമുകളിൽ താമസിക്കുവാൻ ബുദ്ധിമുട്ടുള്ളവർ അധികം തുക നല്കിയിൽ ലഭ്യതയനുസരിച്ച് പ്രത്യേക റൂം നല്കും.കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും 9048848436 ഈ നമ്പറിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+