Search
  • Follow NativePlanet
Share
» »പെരുന്നാളാഘോഷം നെഫിര്‍റ്റിറ്റി കപ്പലിൽ, ഉഗ്രൻ പാക്കേജുമായി പെരിന്തൽമണ്ണ കെഎസ്ആർടിസി

പെരുന്നാളാഘോഷം നെഫിര്‍റ്റിറ്റി കപ്പലിൽ, ഉഗ്രൻ പാക്കേജുമായി പെരിന്തൽമണ്ണ കെഎസ്ആർടിസി

ഏപ്രിൽ മാസത്തിൽ ഇഷ്ടംപോലെ യാത്രകളാണ് മറ്റു കെഎസ്ആർടിസി ഡിപ്പോകളെപ്പോലെ പെരിന്തൽമണ്ണയും ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ യാത്രകളിൽ കുട്ടികൾക്കും മുതിർന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒന്നാണ് ആഡംബര ക്രൂയിസ് കപ്പലാണ് നെഫെർറ്റിറ്റിയിലെ യാത്ര. കപ്പൽ കയറി, കടല് കണ്ട്, മികച്ച ഭക്ഷണവും കാഴ്ചകളും ആസ്വദിച്ച് വരുന്ന യാത്രയെക്കുറിച്ച് വിശദമായി വായിക്കാം.

Perintalmanna KSRTC Nefertiti Cruise Package

നെഫിർറ്റിറ്റി

കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള ആഡംബര ക്രൂയിസ് കപ്പലായ നെഫെർറ്റിറ്റി യാത്ര കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന ഏറ്റവും ജനപ്രിയ യാത്രകളിലൊന്നാണ്. കുറഞ്ഞ ചിലവിൽ ആഢംബര കപ്പൽ യാത്ര സാധാരണക്കാർക്കും പോകുവാൻ സാധിക്കുന്നു എന്നതാണ് ഈ പാക്കേജിന്റെ ഏറ്റവും മികച്ച ഗുണം. ഒരു നിമിഷം പോലും വെറുതേയിരിക്കാതെ, കപ്പലിൽ ചിലവഴിക്കുന്ന ഓരോ നിമിഷവും ഫലപ്രദമായി ചിലവഴിക്കുവാൻ പറ്റിയ യാത്ര കൂടിയാണിത്.

Perintalmanna KSRTC Nefertiti Cruise Package

ഡാൻസും പാട്ടും എല്ലാമുണ്ട്

ആഢംബര കപ്പലിൽ നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാമുണ്ട്. ഡാൻസും പാട്ടും ആഘോഷവും പരിധിയില്ലാത്ത ഭക്ഷണവും പാക്കേജിലുണ്ട്. തെ വെൽകം ഡ്രിങ്ക്, ചായ / കോഫീ സ്നാക്സ്, ഗെയിമുകൾ, പ്രായമായവരെയും കുട്ടികളെയും പോലും ബോറടിപ്പിക്കാതെ മുഴുവൻ സമയവം ഇരിക്കുവാൻ ഇവിടെ സാധിക്കും. ആഘോഷങ്ങളിൽ താല്പര്യമില്ലാത്തവർക്ക് നേരെ കടൽക്കാഴ്ചകൾ കാണുവാൻ പോകാം. ഈജിപ്ഷ്യൻ തീമിൽ ഒരുക്കിയിരിക്കുന്ന കപ്പലിന്റെ ഉൾഭാഗവും മറ്റും കാണേണ്ട കാഴ്ച തന്നെയാണ്. ഓഡിറ്റോറിയം, സ്വീകരണഹാള്‍, ഭക്ഷണശാല, കുട്ടികള്‍ക്കുള്ള കളിസ്ഥലം,
3D തീയ്യേറ്റര്‍ തുടങ്ങിയവയും ഇതിലുണ്ട്.
സുരക്ഷിതത്വത്തിൻരെ കാര്യത്തിലും പേടിക്കേണ്ട. . 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍,
രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയവയും യാത്രയിൽ ഉറപ്പുവരുത്തിയിട്ടുണ്ട്.

Perintalmanna KSRTC Nefertiti Cruise Package

2023 ഏപ്രിൽ 27ന് രാവിലെ ഒൻപത് മണിക്ക് യാത്ര പെരിന്തൽമണ്ണയിൽ നിന്നു പുറപ്പെടും. വൈകുന്നേരത്തെ കടൽ സൗന്ദര്യം ആസ്വദിക്കുവാൻ കഴിയുന്ന വിധത്തിലാണ് യാത്ര സജ്ജമാക്കിയിട്ടുള്ളത്. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. വാട്സ്ആപ്പ് വഴിയും സീറ്റ് ബുക്കിങ് ലഭ്യമാണ്. 3300 രൂപയാണ് പെരിന്തൽമണ്ണ- നെഫര്‍റ്റിറ്റി ഏകദിന യാത്രയ്ക്ക് ഒരാൾക്കുള്ള നിരക്ക്.

1. യാത്രയുടെ പേര്
2. പോകുന്ന തിയ്യതി,
3. അഞ്ചു വയസ്സിന് താഴെയുള്ള യാത്രക്കാരായ കുട്ടികളുടെ എണ്ണം
4. അഞ്ചു വയസ്സുമുതൽ
പത്തു വയസ്സുവരെയുള്ള
യാത്രക്കാരുടെ എണ്ണം
5. പത്തു വയസ്സിന് മുകളിലുള്ള യാത്രക്കാരുടെ എണ്ണം
5. കയറുന്ന സ്ഥലം തുടങ്ങിയവ കൂടി വ്യക്തമാക്കി വാട്സാപ്പിൽ അയക്കാം.
ഫോൺ നമ്പർ:9048848436.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+