Search
  • Follow NativePlanet
Share
» »തൊടുപുഴയിൽ നിന്ന് കപ്പൽ കയറാൻ പോകാം, പുന്നമടക്കായൽ ബോട്ടിങ്, അതിരപ്പിള്ളി, വയനാട് പാക്കേജുകളും

തൊടുപുഴയിൽ നിന്ന് കപ്പൽ കയറാൻ പോകാം, പുന്നമടക്കായൽ ബോട്ടിങ്, അതിരപ്പിള്ളി, വയനാട് പാക്കേജുകളും

കൊച്ചിയിൽ അറബിക്കടലിലൂടെ ഒരുല്ലാസ യാത്ര.. ആഢംബരകപ്പലിൽ ത്രീ സ്റ്റാർ സൗകര്യങ്ങളും വിനോദങ്ങളും ആസ്വദിച്ച് അഞ്ച് മണിക്കൂർ നേരം കപ്പൽ യാത്ര... കപ്പൽ യാത്ര വേണ്ടാത്തവർക്ക് ഗവിയുടെ കാടിനുള്ളിലൂടെ ആനവണ്ടിയിൽ ഒരു യാത്രയാകാം.. ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽ കല്ലും യാത്രയിൽ ഉൾപ്പെടുത്താം.ഇതൊന്നുമല്ലാതെ അവധിക്കാലത്തെ ഒരു ദിവസം വണ്ടർലായിൽ ചെലവഴിച്ചാലോ.. അതും ഉണ്ട്. ഈ വെക്കേഷന് യാത്രകളോട് യാത്രയാണ് തൊടുപുഴ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെൽ പ്രഖ്യാപിച്ചിരിക്കുന്നത്.

കുട്ടികളും യുവാക്കളും മുതിർന്നവരും ഉൾപ്പെടെ എല്ലാ വിഭാഗം സഞ്ചാരികളെയും ലക്ഷ്യം വെച്ച് മേയ് മാസം മുഴുവൻ വ്യത്യസ്തങ്ങളായ യാത്ര തൊടുപുഴയിൽ നിന്ന് പുറപ്പെടും. പ്രാദേശിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കുറഞ്ഞ ബജറ്റിൽ പോക്കറ്റ് കാലിയാക്കാതെ യാത്രകൾ പോകാൻ സാധാരണക്കാരെ സഹായിക്കുന്ന പാക്കേജുകളാണ് ഇവയെല്ലാം. രാവിലെ പോയി രാത്രിയോടെ തിരികെ എത്താനുന്ന ഏകദിന പാക്കേജ് മുതൽ ഓഫ്റോഡ്, ഫോറസ്റ്റ് യാത്ര ഉൾപ്പെടെയുള്ള പാക്കേജുകളും ഉണ്ട്.

Thodupuzha KSRTC Packages In May 2024

കപ്പലില്‍ ഉല്ലാസ യാത്ര

കുട്ടികൾക്കും മുതിര്‍ന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന യാത്രയാണ് നെഫിർറ്റിറ്റി ആഢംബര കപ്പലിൽ അറബിക്കടൽ കണ്ടുള്ള യാത്ര. കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ മൂന്നു നിലയുള്ള ആഡംബര കപ്പലായ നെഫിർറ്റിറ്റി സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ക്രൂസ് യാത്ര ലഭ്യമാക്കുന്നു. കെഎസ്ആർടിസി വഴി ബുക്ക് ചെയ്തു പോകുന്നതിനാൽ അഞ്ച് മണിക്കൂർ സമയം കപ്പലിൽ ചെലവഴിക്കാം. ഭക്ഷണം, ഡിജെ, കുട്ടികൾക്കുള്ള കളിസ്ഥലം, സൂര്യാസ്തമയം കാണാൻ ഡെക്ക് എന്നിങ്ങനെ മൊത്തത്തിൽ ആസ്വദിക്കാൻ സാധിക്കുന്ന ഒരു യാത്രയായിരിക്കുമിത്.

മേയ് 6, 21 തിയതികളിലാണ് തൊടുപുഴയിൽ നിന്നും നെഫിർറ്റിറ്റി പാക്കേജ് ഉള്ളത്. രാവിലെ 11.30ന് യാത്ര പുറപ്പെടും. 3550 രൂപയാണ് മുതിർന്നവർക്ക് ചാർജ്. 5 വയസ്സ് മുതൽ 10 വയസ്സ് വരെയുള്ളവർക്ക് 1240 രൂപയാണ് ഈടാക്കുന്നത്.

സാഗരറാണി ഉല്ലാസനൗക യാത്ര

നെഫിർറ്റിറ്റിയിൽ പോകാൻ ബജറ്റ് അനുവദിക്കുന്നില്ലെങ്കിൽ അതിന്റെ പകുതിയിൽ കുറഞ്ഞ തുകയിൽ കൊച്ചിയിൽ ക്രൂസ യാത്ര ചെയ്യാനും അവസരം കെഎസ്ആർടിസി ഒരുക്കുന്നു. കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ തന്നെ ഉല്ലാസ നൗകയാണ് സാഗരറാണി. മേയ് 31 നാണ് ഈ യാത്ര. രാിലെ 8.00 മണിക്ക് ഡിപ്പോയിൽ നിന്ന് പുറപ്പെടും. 1030 രൂപയാണ് ഒരാള്‍ക്ക് നിരക്ക്.

പുന്നമടക്കായൽ ബോട്ട് യാത്ര

പുന്നമടക്കായലിലൂടെ കലകാഴ്ചകൾ ആസ്വദിച്ച് ഒരു യാത്ര പ്ലാൻ ചെയ്താലോ. തൊടുപുഴയിൽ നിന്ന് മേയ് 19 നാണ് അഞ്ച് മണിക്കൂർ ബോട്ട് യാത്രയുള്ളത്. പാതിരാമണൽ ദ്വീപും അർത്തുങ്കൽ പള്ളിയും ആലപ്പുഴ ബീച്ചും. ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കടന്നുള്ള യാത്രയാണിത്. രാവിലെ 6.30 ന് തൊടുപുഴയിൽ നിന്ന് ട്രിപ്പ് ആരംഭിക്കും. ബോട്ടിങ് ചാർജ് ഉൾപ്പെടെ ഒരാൾക്ക് 950 രൂപയാണ് നിരക്ക്.

മറയൂർ- കാന്തല്ലൂര്‍ യാത്ര

ജീപ്പിൽ അഞ്ച് മണിക്കൂർ യാത്ര ഉൾപ്പെടെയുള്ള പാക്കേജാണ് മറയൂർ- കാന്തല്ലൂര്‍ യാത്രയ്ക്ക് ഒരുക്കിയിരിക്കുന്നത്. മേയ് 12 ന് രാവിലെ 6.00 മണിക്ക് തൊടുപുഴയിൽ നിന്ന് യാത്ര പുറപ്പെടും. 670 രൂപയാണ് ഒരാൾക്ക് നിരക്ക്.

വയനാട് യാത്ര

രണ്ട് പകലും മൂന്ന് രാത്രിയും നീണ്ടു നിൽക്കുന്ന വയനാട് പാക്കേജും തൊടുപുഴയിൽ നിന്ന് ഒരുക്കിയിട്ടുണ്ട്. ഇതിൽ ഒരു രാത്രി വയനാട്ടിലാണ് താമസം. കുറുവാദ്വീപ് , ബാണാസുരസാഗർ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കും. മേയ് 15 ന് രാത്രി 8.30 ന് യാത്ര പുറപ്പെടും. 1830 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.

കൂടാതെ മേയ് 14 ന് ഇലവീഴാപൂഞ്ചിറ- ഇല്ലിക്കൽ കല്ല് യാത്ര രാവിലെ 8.30ന് പുറപ്പെടും, ഒരാൾക്ക് 450 രൂപയാണ് നിരക്ക്. 17ന് ഗവി യാത്ര ഡിപ്പോയിൽ നിന്ന് രാവിലെ 4.30 ന് പുറപ്പെടും. 2350 രൂപയാണ് നിരക്ക്.
26നു വണ്ടർലാ യാത്ര, രാവിലെ 7ന് പുറപ്പെടും, 1610 രൂപയാണ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+