ശെന്തുരുണിയിലെ കാടുകളിലൂടെ യാത്ര പോയിട്ടുണ്ടോ.. പച്ചപ്പു നിറഞ്ഞു നിൽക്കുന്ന നിത്യഹരിത വനങ്ങള്‍ക്കിടയിലൂടെ കാടൊരുക്കിയ വഴികളിലൂടെയുള്ള നീണ്ട നടത്തം എന്തു രസമായിരിക്കും അല്ലേ.. അതോ വയനാട്ടിലെ മുത്തങ്ങ കാടുകൾക്കുള്ളിലൂടെ നമ്മുടെ കെഎസ്ആർടിസി ബസിൽ ഒരു ജംഗിൾ സഫാരി ആണെങ്കിലോ.. ഈ വേനലവധിക്കാലം ആഘോഷിക്കാൻ ഇനിയും ഇഷ്ടംപോലെ യാത്രകളുണ്ട്.
കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസ സെൽ ആണ് ഏപ്രിൽ മാസത്തിലെ യാത്രകൾക്കായി കിടിലന് പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. കാടും മലയും കയറിയുള്ള യാത്രകൾ മാത്രമല്ല, കന്യാകുമാരിയും തമിഴ്നാട്ടിൽ കേരളത്തിന്‍റെ അധീനതയിലുള്ള കൊട്ടാരവും ഇടുക്കിയിലെ ഓഫ്ബീറ്റ് ഇടങ്ങളും കണ്ടുള്ള നിരവധി പാക്കേജുകളാണ് ഈ മാസത്തെ പ്രത്യേകത.

വിഷു സ്പെഷ്യൽ യാത്രകൾക്ക് ശേഷം ഏപ്രിൽ 18 വ്യാഴാഴ്ച മുതൽ കൊല്ലത്തു നിന്നുള്ള ചെലവു കുറഞ്ഞ ബജറ്റ് യാത്രകൾ വീണ്ടും പുനരാരംഭിക്കുകയാണ്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള വയനാട്, തിരുവനന്തപുരം, ഇടുക്കി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഏകദിന യാത്രയടക്കമുള്ള പാക്കേജുകളാണ് സെൽ ഒരുക്കിയിട്ടുള്ളത്.
വയനാട് യാത്ര
ഏപ്രിൽ 18 വ്യാഴാഴ്ച പുറപ്പെടുന്ന യാത്ര രണ്ട് ദിവസത്തെ താമസം ഉൾപ്പെടെയാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ കെഎസ്ആർടിസി ബസിൽ മുത്തങ്ങ വനത്തിനുള്ളിലൂടെയുള്ള ജംഗിൾ സഫാരിയാണ് പ്രധാന ആകർഷണം.
എന്ന് ഊര് പൈതൃകഗ്രാമം പഴശ്ശിസ്മാരകം, കാരാപ്പുഴ ഡാം, എടയ്ക്കൽ ഗുഹ, ബാണാസുര ഡാം തുടങ്ങിയ സ്ഥലങ്ങൾ യാത്രയില്‍ സന്ദർശിക്കും. 21-ാം തിയതി ഞായറാഴ്ച മടങ്ങിയെത്തുന്ന യാത്രയ്ക്ക് ബുക്കിങ് തുടരുകയാണ്. വിവിധ ഇടങ്ങളിലേക്കുള്ള പ്രവേശന ഫീസ്, താമസം, സഫാരി എന്നിവയടക്കം ഒരാൾക്ക് 4100 രൂപയാണ് നിരക്ക്.
പദ്‌മനാഭപുരം-കന്യാകുമാരി യാത്ര
തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന കേരളത്തിന്‍റെ അധീനതയിലുള്ള പത്മനാഭപൂരം കൊട്ടാരവും ഒപ്പം കന്യാകുമാരിയും കണ്ട് വരുന്ന ഏകദിന യാത്രയും കൊല്ലത്തു നിന്നും പുറപ്പെടുന്നു. ഏപ്രില 19 ന് രാവിലെ പോയി രാത്രി മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര. 780 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്.
ഇടുക്കി യാത്ര
ഇടുക്കിയിലെ പ്രധാന കാഴ്ചകൾ ഒരു ദിവസം കൊണ്ട് വേഗത്തിൽ കണ്ടുവന്നാലോ. അതിനും കൊല്ലം ബജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു,
കൊല്ലത്ത് നിന്നും ഇടുക്കിയിലേക്ക് ഏകദിന യാത്രയാണുള്ളത്. അയ്യപ്പൻകോവിൽ തൂക്കുപാലം, കാൽവരി മൗണ്ട്, രാമക്കൽമേട് എന്നിവിടങ്ങൾ സന്ദർശിക്കുന്ന യാത്ര 20 ന് രാവിലെ 5.00 മണിക്ക് പുറപ്പെടും. 1070 രൂപയാണ് നിരക്ക്.
ശെന്തുരുണി കാനനയാത്ര
കേരളത്തിലെ ഏറ്റവും മികച്ച വന്യജീവി സങ്കേതങ്ങളിലൊന്നായ ശെന്തുരുണിയിലൂടെയുള്ള യാത്രയും കൊല്ലത്തു നിന്നുണ്ട്. ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം കൂടിയാണ് ശെന്തുരുണി. റോസ്മലയിലേക്കും തെന്മലയിലേക്കും ഏകദിന ഉല്ലാസയാത്രയും ഉണ്ട്. ഏപ്രില്‍ 20ന് രാവിലെ 6 30ന് പുറപ്പെടുന്ന യാത്രയില്‍ പ്രവേശന ഫീസുള്‍പ്പെടെ 770 രൂപയാണ് നിരക്ക്.
ഇത് കൂടാതെ, ഏപ്രിൽ 21 ഞായറാഴ്ച രാവിലെ 5.00 മണിക്ക് പുറപ്പെടുന്ന പാണിയേലിപോര് ഏകദിന യാത്രയ്ക്ക് 1050 രൂപയും , 21ന് രാവിലെ 6 മണിക്ക് പുറപ്പെടുന്ന പൊന്മുടി യാത്രയ്ക്ക് 770 രൂപയും ആണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ: 97479 69768, 89219 50903 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













