Search
  • Follow NativePlanet
Share
» » കെഎസ്ആർടിസിയുടെ ഏറ്റവും ദൈർഘ്യമേറിയ ബസ്, 18 മണിക്കൂർ യാത്ര, തീർത്ഥാടകർക്കും സാഹസികർക്കും പ്രിയപ്പെട്ട റൂട്ട്

കെഎസ്ആർടിസിയുടെ ഏറ്റവും ദൈർഘ്യമേറിയ ബസ്, 18 മണിക്കൂർ യാത്ര, തീർത്ഥാടകർക്കും സാഹസികർക്കും പ്രിയപ്പെട്ട റൂട്ട്

കേരളത്തിന്‍റെ അങ്ങേയറ്റവും ഇങ്ങേയറ്റവും മാത്രമല്ല, നിരവധി ഗ്രാമങ്ങളെയും പട്ടണങ്ങളെയും ബന്ധിപ്പിച്ച് കെഎസ്ആർടിസി സർവീസ് നടത്തുന്നു. സംസ്ഥാനത്തിന്‍റെ ഏതു ഭാഗത്തേയ്ക്കാണെങ്കിലും ജില്ലാ ആസ്ഥാനങ്ങളിൽ നിന്നും പ്രധാന ടൗണുകളിൽ നിന്നും ബസുകൾ ഉണ്ട്. സ്വിഫ്റ്റ് എയര് ബസ് മുതൽ ഗ്രാമീണ സർവീസുകൾ വരെ കെഎസ്ആര്‍ടിസി യാത്രകൾക്ക് ശക്തി പകരുന്നു.

കേരളത്തിനുള്ളിൽ മാത്രമല്ല, സംസ്ഥാനത്തിന് പുറത്ത് ബെംഗളുരു, പോണ്ടിച്ചേരി, ചെന്നൈ, തഞ്ചാവൂർ, മംഗലാപുരം, കോയമ്പത്തൂർ , കൊല്ലൂര്‍ തുടങ്ങിയ ഇടങ്ങളിലേക്കും കെഎസ്ആർടിസിയുടെ പ്രതിദിന സർവീസുകളുണ്ട്. നൂറുകണക്കിന് ബസ് റൂട്ടുകളിൽ ഏതാണ് ഏറ്റവും ദൂരം സഞ്ചരിക്കുന്ന ബസ് എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഏകദേശം 18 മണിക്കൂറിനടുത്ത് യാത്രയുള്ള കൊല്ലൂർ മൂകാംബികയ്ക്കുള്ള ബസാണ് നമ്മുടെ കെഎസ്ആർടിസിയുടെ ഏറ്റവും ദൈർഘ്യമേറിയ സർവീസ്.

Thiruvannathapuram-Kollur Mookambika Bus KSRTC Longest Schedule Ever

തിരുവനന്തപുരം ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് കർണ്ണാടകയിലെ കൊല്ലൂർ മൂകാംബികയിലേക്ക് സര്‍വീസ് നടത്തുന്ന തിരുവനന്തപുരം ഡിപ്പോയുടെ എസി മള്‍ട്ടി ആക്സിൽ ബസ് ആണ് കെഎസ്ആർടിസിയുടെ ഏറ്റവും ദൈർഘ്യമേറിയ ബസ് സർവീസ്. തീർത്ഥാടകർക്കും സഞ്ചാരികൾക്കും ഒരുപോലെ പ്രയോജനകരമായ ഒരു ബസ് ആണിത്. തിരുവനന്തപുരം-കൊല്ലൂർ ബസ് സർവീസിനെക്കുറിച്ച് വിശദമായി അറിയാം.

തിരുവനന്തപുരം-കൊല്ലൂർ ബസ്

എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2.15 ന് തിരുവനന്തപുരം സെൻട്രല്‍ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന എസി മൾട്ടി ആക്സിൽ ബസ് 17 മണിക്കൂർ 50 മിനിറ്റ് തുടർച്ചയായി സഞ്ചരിച്ച് പിറ്റേന്ന് രാവിലെ 8.35 ന് കൊല്ലൂരിൽ എത്തുന്നു. തിരുവനന്തപുരം - ആറ്റിങ്ങൽ - കൊല്ലം - കരുനാഗപ്പള്ളി - കായംകുളം - അമ്പലപ്പുഴ - ആലപ്പുഴ - എറണാകുളം - ആലുവ - അങ്കമാലി - ചാലക്കുടി - തൃശൂർ - ഇടപ്പാൾ - കുറ്റിപ്പുറം - കോട്ടക്കൽ - കോഴിക്കോട് - തലശ്ശേരി - കണ്ണൂർ - പയ്യന്നൂർ - കാസർകോട് - മംഗലാപുരം - ഉഡുപ്പി - കൊല്ലൂർ എന്ന റൂട്ടിലൂടെയാണ് യാത്ര. സാധാരണ ദിവസങ്ങളിൽ 1591 രൂപയാണ് ടിക്കറ്റ് നിരക്ക്.

തിരുവനന്തപുരം-കൊല്ലൂർ ബസ് 1415TVMKLR സ്റ്റോപ്പുകൾ, സമയം

തിരുവനന്തപുരം (തമ്പാനൂർ) - 14:15
അറ്റിങ്ങൽ - 14:50
കൊല്ലം - 15:45
കരുനാഗപ്പള്ളി - 16:05
കായംകുളം - 16:50
അമ്പലപ്പുഴ - 17:25
ആലപ്പുഴ - 17:45
എറണാകുളം - 19:10
വൈറ്റില ഹബ്
ആലുവ - 19:35
അങ്കമാലി - 19:55
ചാലക്കുടി - 20:10
തൃശ്ശൂർ - 20:55
എടപ്പാൾ - 21:55
കുറ്റിപ്പുറം - 22:05
കോട്ടക്കൽ - 22:40
കോഴിക്കോട് - 00:05,
തലശ്ശേരി - 01:15
കണ്ണൂർ - 01:55
പയ്യന്നൂർ - 02:35
കാസർഗോഡ് - 03:55
മംഗളൂരു - 05:10
ഉഡുപ്പി - 06:10
കൊല്ലൂർ - 08:05 എന്നിങ്ങനെയാണ് സമയക്രമം.

കൊല്ലൂർ- തിരുവനന്തപുരം ബസ് 1415KLRTVM

കൊല്ലൂരിൽ നിന്ന് ഉച്ചയ്ക്ക് 14:15 ന് എടുക്കുന്ന തിരുവനന്തപുരം മൾട്ടി ആക്സിൽ ബസ് 16 മണിക്കൂർ 5 മിനിറ്റ് സഞ്ചരിച്ച് പിറ്റേന്ന് രാവിലെ 6.20 ന് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റാൻഡിൽ എത്തിച്ചേരും.

കൊല്ലൂർ - 14:15
ഉഡുപ്പി - 15:25
മംഗളൂരു - 16:30
കാസർഗോഡ് - 17:45
പയ്യന്നൂർ - 19:20
കണ്ണൂർ - 19:55
തലശ്ശേരി - 20:20
കോഴിക്കോട് - 22:00
കോട്ടക്കൽ - 22:50
കുറ്റിപ്പുറം - 23:25
എടപ്പാൾ - 23:35
തൃശ്ശൂർ - 00:30
അങ്കമാലി - 01:20
ആലുവ - 01:40
വൈറ്റില ഹബ് - 02:10
ചേർത്തല ബൈപാസ് - 02:40
ആലപ്പുഴ - 03:10
അമ്പലപ്പുഴ - 03:30
കായംകുളം - 04:10
കൊല്ലം - 05:00
അറ്റിങ്ങൽ - 05:40
തിരുവനന്തപുരം - 06:20 എന്നിങ്ങനെയാണ് സമയക്രമം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kollur ksrtc bus service
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+