Search
  • Follow NativePlanet
Share
» » ടിക്കറ്റ് സ്ലീപ്പറിൽ, യാത്ര എസിയിൽ; ഒരൊറ്റ 'ശരി' മതി, സുഖയാത്ര- ഓട്ടോ അപ്​ഗ്രഡേഷൻ ചെയ്യാം

ടിക്കറ്റ് സ്ലീപ്പറിൽ, യാത്ര എസിയിൽ; ഒരൊറ്റ 'ശരി' മതി, സുഖയാത്ര- ഓട്ടോ അപ്​ഗ്രഡേഷൻ ചെയ്യാം

ട്രെയിനിൽ സ്ലീപ്പർ ടിക്കറ്റിൽ ബുക്ക് ചെയ്ത് 'ഭാഗ്യം കൊണ്ട് ' എസിയിൽ യാത്ര ചെയ്യുന്നവരെ കണ്ടിട്ടില്ലേ? ഇതെങ്ങനെ സംഭവിച്ചു എന്നത്ഭുതപ്പെട്ടിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാലും എന്താണ് ഇതിനു പിന്നിലെ സംഗതിയെന്ന് പലർക്കും മനസ്സിലായിട്ടുണ്ടാവില്ല. ശരിക്കും ഒരു 'ശരി' ഒപ്പിച്ച പരിപാടിയാണിത് എന്നതാണ് യാഥാർത്ഥ്യം!

ഇതാണ് ഇന്ത്യൻ റെയിൽവേയുടെ സീറ്റ് ഓട്ടോ അപ്​ഗ്രഡേഷൻ സിസ്റ്റം. ഏത് ക്ലാസിലാണോ നിങ്ങള്‍ ട്രെയിൻ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്, അതിന്‍റെ തൊട്ടുമുകളിലുള്ള ക്ലാസിലേക്ക് ഒരു അധികച്ചിലവോ നടപടികളോ ഇല്ലാതെ സീറ്റ് സൗജന്യമായി അപ്ഗ്രേഡ് ചെയ്തു നല്കുന്ന രീതിയാണിത്. പക്ഷേ, ഇങ്ങനെ വേണമെങ്കിൽ യാത്രക്കാരും ചെറിയ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

 Indian Railway Auto Upgradation System

മെയില്‍/ എക്സ്പ്രസ് ട്രെയിനുകളിലെ സീറ്റുകളിൽ പരമാവധി ആളുകളെ ഉൾക്കൊള്ളിക്കാനും സീറ്റ് ലഭ്യത ഉറപ്പുവരുത്താനുമായാണ് റെയിൽവേ ഈ സംവിധാനം പ്രയോഗിക്കുന്നത്. ഉയർന്ന ക്ലാസുകളിലെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിൽ തൊട്ടുതാഴെയുള്ള ക്ലാസിൽ ബുക്ക് ചെയ്ത ആളുകളിൽ ഓട്ടോ അപ്ഗ്രഡേഷൻ തിരഞ്ഞെടുത്തവർക്ക് സീറ്റ് സൗജന്യമായി നല്കുന്നതാണ് രീതി.

ഐആർസിടിസിയുടെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പേരും വിവരങ്ങളും കൊടുത്ത് താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ അതർ പ്രിഫറൻസ്സ് എന്നതിനു താഴെ Consider for Auto Upgradation എന്ന കോളത്തിൽ ടിക്ക് ചെയ്താല്‍ റെയിൽവെ നിങ്ങളെ ഓട്ടോ അപ്ഗ്രഡേഷന് പരിഗണിക്കും. ഇത് ചെയ്യാത്തവർക്കും ചിലപ്പോൾ സീറ്റുകളുടെ ലഭ്യതയനുസരിച്ച് അടുത്ത ക്ലാസിലെ സീറ്റ് ലഭിച്ചെന്നു വരാം.

ഓട്ടോ അപ്ഗ്രഡേഷനിൽ ടിക്ക് ചെയ്ത എല്ലാവർക്കും അടുത്ത ക്ലാസിലേക്ക് ടിക്കറ്റ് ലഭിക്കില്ല നേരത്തെ സൂചിപ്പിച്ച പോലെ സീറ്റുളുടെ ലഭ്യത നോക്കിയാണ് ഉയർന്ന ക്ലാസിലേക്ക് മാറുവാൻ കഴിയുന്നത്. പാസഞ്ചർ റിസർവേഷൻ സിസ്റ്റം ആണ് ഇതിനുള്ളവരെ തിരഞ്ഞെടുക്കുന്നത്. പുറത്തുനിന്നാർക്കും സീറ്റ് 'ഒപ്പിച്ചെടുക്കാൻ'പറ്റില്ല. പൂർണ്ണമായും കംപ്യൂട്ടർ പ്രോഗ്രാമിലാണിത് നടക്കുന്നത്.

 Indian Railway Auto Upgradation System

എന്നാൽ നിങ്ങൾ റെയിൽവേയുടെ പാസ് ഉപയോഗിച്ചോ ഏതെങ്കിലും കൺസെഷൻ നിരക്കിലോ ആണ് ടിക്കറ്റ് എടുത്തതെങ്കിൽ നിങ്ങൾക്ക് ഓട്ടോ അപ്​ഗ്രേഡേഷന് അവസരമുണ്ടായിരിക്കില്ല. ഒരു ടിക്കറ്റിൽ ബൾക്ക് ആയി ബുക്കിങ് നടത്തിയവർക്കും ഇത് ലഭിക്കില്ല.
അതേസമയം, ഏതെങ്കിലും കാരണവശാൽ നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്ത ടിക്കറ്റ് റദ്ദാക്കേണ്ടി വന്നാൽ നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്ത ക്ലാസിലെ നിരക്ക് ആയിരിക്കും തിരികെ ലഭിക്കുക. റദ്ദാക്കൽ ചാർജും നിങ്ങൾ ടിക്കറ്റ് എടുത്ത ക്ലാസിനനുസരിച്ചാരിക്കും ഈടാക്കുക.

എങ്ങനെയാണ് അപ്ഗ്രഡേഷൻ ലഭിക്കുന്നത്

നിങ്ങൾ ടിക്കറ്റ് എടുത്തത് സ്ലീപ്പർ ക്ലാസിലാണെങ്കിൽ അത് എസി 3 ടയറിലേക്കും 3 ടയർ എസി ടിക്കറ്റ് എസി 2 ടയറിലേക്കും എസി 2ടയർ ടിക്കറ്റാണെങ്കിൽ അത് ഫസ്റ്റ് എസി ക്ലാസിലേക്കും ആണ് അപ്ഗ്രേഡ് ചെയ്യപ്പെടുക. ഒരു ടിക്കറ്റിൽ ഒരുമിച്ച് ബുക്ക് ചെയ്ത എല്ലാവരെയും ഒരുമിച്ചായിരിക്കും പരിഗണിക്കുക. അതായത് ഒരു പിഎന്‍ആര്‍ നമ്പറിലെ എല്ലാ യാത്രക്കാരെയും ഒന്നിച്ചാണ് അപ്‌‌​ഗ്രേഡ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആവശ്യത്തിന് ബര്‍ത്തില്ലെങ്കില്‍ ആര്‍ക്കും അപ്​ഗ്രേഡ് ലഭിക്കില്ല.

IRCTC Auto Upgradation System

ഓട്ടോ അപ്ഗ്രഡേഷനിലെ പിഎൻആർ

ടിക്കറ്റിന്റെ ക്ലാസ് മാറുമ്പോൾ ടിക്കറ്റിന്റെ പിഎൻആർ നമ്പർ മാറുമോ എന്നൊരു സംശയം യാത്രക്കാർക്കുണ്ട്. എന്നാൽ ഇങ്ങനെ സീറ്റ് മാറിയാലും പിഎൻആർ നമ്പറിൽ മാറ്റം വരുന്നില്ല. നിങ്ങളുടെ അന്വേഷണങ്ങൾക്കും മറ്റാവശ്യങ്ങൾക്കും ഇതേ പിഎൻആർ നമ്പർ നിങ്ങൾക്ക് ഉപയോഗപ്പെടുത്താം. മറ്റൊന്ന്, നിങ്ങൾക്ക് അപ്ഗ്രേഡ് ലഭിച്ചു കഴിഞ്ഞാൽ ലഭിച്ച കോച്ചും ബെര്‍ത്തും സീറ്റ് നമ്പറും കൂടി ഒന്നു നോക്കിവയ്ക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+