Search
  • Follow NativePlanet
Share
» »1830 രൂപയ്ക്ക് രണ്ടു ദിവസം വയനാട് കറങ്ങാം, പോകാം തൊടുപുഴ കെഎസ്ആർടിസിയുടെ ബജറ്റ് യാത്രയ്ക്ക്

1830 രൂപയ്ക്ക് രണ്ടു ദിവസം വയനാട് കറങ്ങാം, പോകാം തൊടുപുഴ കെഎസ്ആർടിസിയുടെ ബജറ്റ് യാത്രയ്ക്ക്

ഈ അവധിക്കാലത്ത് വീട്ടിൽ ഇരിക്കുമ്പോൾ വെറുതേയാണെങ്കിൽപ്പോലും ചില യാത്രാ പ്ലാനുകളൊക്കെ നമ്മൾ തയ്യാറാക്കിയിട്ടും ചിലപ്പോൾ യാത്രകൾ പോയിട്ടുമുണ്ടാകും. ഉടനെ ഒരു യാത്ര കൂടി പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അത് ബുക്ക് ചെയ്തു കാത്തിരിക്കുവാന് പറ്റിയ ഒരവസരം വന്നിരിക്കുകയാണ്. തൊടുപുഴ കെഎസ്ആർടിസി സംഘടിപ്പിക്കുന്ന വയനാട് യാത്ര വയനാട്ടിലെ ഒട്ടുമിക്ക പ്രധാന കാഴ്ചകളും ഉൾപ്പെടുത്തിയുള്ള ഒരു ബജറ്റ് യാത്രയാണ്. താമസമോ ഭക്ഷണോ പോലുള്ള കാര്യങ്ങളിൽപ്പോലും ആശങ്കയില്ലാതെ പോയി വരുവാൻ സാധിക്കുന്ന ഒരു വയനാട് യാത്ര പരിചയപ്പെടാം..

Thodupuzha KSRTC conducting 2 Days Wayanad Trip

തൊടുപുഴ-വയനാട് യാത്ര

ഏപ്രിൽ 23-ാം തിയതി ഞായറാഴ്ച രാത്രിയോടെ തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. തിങ്കളാഴ്ച പുലർച്ചയോടെ വണ്ടി വയനാട്ടിലെത്തും. ആദ്യ ദിവസത്തെ കാഴ്ചകൾ ആരംഭിക്കുന്നത് വയനാട്ടിലെ ഏറ്റവും പുതിയ ആകർഷണങ്ങളിലൊന്നായ എൻ ഊര്- ആദിവാസി പൈതൃക ഗ്രാമം സന്ദർശിച്ചുകൊണ്ടാണ്. വയനാട്ടിലെ പ്രിയദർശിനി എസ്റ്റേറ്റിലെ പൂക്കോട് സ്ഥിതി ചെയ്യുന്ന എൻ ഊര് ഇവിടെ തീർച്ചയായും കണ്ടിരിക്കേണ്ട കാഴ്ചകളിൽ ഒന്നാണ്. കേരളത്തിലെ ആദ്യത്തെ ആദിവാസി പൈതൃക ഗ്രാമമായ ഇത് 25 ഏക്കർ സ്ഥലത്തായാണ് സ്ഥിതി ചെയ്യുന്നത്. വയനാടിന്‍റെ ഗോത്രജീവിത പാരമ്പര്യം മനസ്സിലാക്കുവാൻ ഇതിലും മികച്ചൊരു മാർഗ്ഗമില്ല.

Thodupuzha KSRTC conducting 2 Days Wayanad Trip

വയനാട്ടിലെ ഒന്നാം ദിവസം

യാത്രയിലെ അടുക്കയിടം പൂക്കോട് തടാകമാണ്.വയനാട് കാഴ്ചകളിൽ ആദ്യം തന്നെ ഉൾപ്പെടുന്ന ഈ തടാകം ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃതിയിലാണുള്ളത്. ഇവിടുത്തെ കാഴ്ചകളും ബോട്ടിങ്ങും ആസ്വദിച്ച ശേഷം നേരെ പോകുന്നത് ഹണി മ്യൂസിയത്തിലേക്കാണ്. ബീ ക്രാഫ്റ്റ് ഹണി മ്യൂസിയം വയനാട് കാഴ്ചകളിലെ പുതിയ ആളാണ്. തേനീച്ചകളുടെയും തേനീച്ചക്കൂടിന്റെ രൂപത്തിലും നിർമ്മിച്ച ഇതിലേക്ക് കടക്കുമ്പോൾ നമ്മളും എത്തിച്ചേരുന്നത് തേനീച്ചകളുടെ ലോകത്താണ്. ഇവിടുന്ന നേരെ കാരാപ്പുഴ അണക്കെട്ടിലേക്ക് പോകും. തുടർന്ന് ഒരുക്കിയിരിക്കുന്നത് വയനാട്ടിലെ കാട്ടിലൂടെയുള്ള പ്രസിദ്ധമായ ജംഗിൾ സഫാരിയാണ്. രാത്രിയിലുള്ള 3 മണിക്കൂർ ജംഗിൾ സഫാരിയോടെ ആദ്യ ദിവസത്തെ യാത്ര സമീപിക്കും.

Thodupuzha KSRTC conducting 2 Days Wayanad Trip

രണ്ടാം ദിവസം

പഴശ്ശിരാജ സ്മരകം സ്ഥിതി ചെയ്യുന്നിടം സന്ദര്‍ശിച്ചാണ് രണ്ടാമത്തെ ദിവസം തുടങ്ങുന്നത്. കബനി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന പഴശ്ശി പാർക്കിലെ കാഴ്ചകളിൽ ഇപ്പോൾ ചെണ്ടുമല്ലിപ്പാടവുമുണ്ട്. ഒരു ഏക്കർ സ്ഥലത്ത് രണ്ടു നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂത്തുനിൽക്കുന്ന മനോഹരമാ കാഴ്ച ഇപ്പോൾ ഇവിടെ കാണാം. അതിനു ശേഷം നേരെ കുറുവാദ്വീപിലേക്ക് പോകുന്നു. കബനി പുഴയുടെ നടുവിലുള്ള തുരുത്തുകളുടെ കൂട്ടമായ കുറുവാ ദ്വീപ് അതിന്റെ ജൈവവൈവിധ്യത്തിന് പ്രസിദ്ധമാണ്. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളില്‍ പുഴയിലൂടെയുള്ള യാത്രയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. 950 ഏക്കറില്‍ വൈവിധ്യമേറിയ സസ്യജീവിജാലങ്ങളാല്‍ സമൃദ്ധമാണീ പ്രദേശം.

യാത്രയുടെ അവസാന ലക്ഷ്യസ്ഥാനം ബാണാസുര സാഗർ അണക്കെട്ട് ആണ്. ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തേതുമായ മണ്ണു ഡാം ആയ ഇത് മനോഹരമായഒരു കാഴ്ചാനുഭവമാണ്. കബനിയുടെ കൈവഴിയായ കരമാൻ തോടാണ് ഡാമിലേക്കു വെള്ളമെത്തിക്കുന്നത്. ബാണാസുരൻമലയുടെ താഴ്‌വാരത്തു നിർമിച്ചതിനാലാണ് ഡാമിനു ബാണാസുരസാഗർ എന്നു പേര് വന്നത്.

Thodupuzha KSRTC conducting 2 Days Wayanad Trip

ബുക്ക് ചെയ്യാം

തൊടുപുഴ കെഎസ്ആർടിസിയുടെ വയനാട് യാത്രയ്ക്ക് ഒരാൾക്കുള്ള നിരക്ക് 1830/- രൂപയാണ്. ഇതിൽജംഗിൾ സഫാരിയും സ്ലീപ്പർ ബസിലെ ഒരു രാത്രി താമസവും ഉൾപ്പടെയാണ്. 09.04.2023 മുതൽ 19.04.2023 വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ ഓഫീസിൽ പണമടച്ച് സീറ്റുകൾ റിസർവ്വ് ചെയ്യാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് 9400262204, 8304889896,
9744910383, 9605192092 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+