മലയാളികൾക്ക് വേളാങ്കണ്ണി മാതാവും വേളാങ്കണ്ണി പള്ളിയും എന്നും ഒരു ആശ്രയ കേന്ദ്രമാണ്. വേളാങ്കണ്ണി പള്ളി പെരുന്നാൾ സമയത്തും അല്ലാതെയും നൂറുകണക്കിന് വിശ്വാസികൾ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വേളാങ്കണ്ണി പള്ളിയിലേക്ക് വരുന്നു. പെരുന്നാൾ സമയത്താണെങ്കിൽ ഇവിടെ എത്തുന്ന മലയാളികളുടെ എണ്ണം വീണ്ടും കൂടും.
തെക്കൻ കേരളത്തിൽ നിന്നും പ്രത്യേകിച്ച് കോട്ടയം, പത്തനംതിട്ട, എറണാകുളം ഭാഗത്തു നിന്നും വേളാങ്കണ്ണിയിലേക്ക് പോകാൻ സുഖം കെഎസ്ആർടിസി ബസുകളാണ്. ഇതാ ചങ്ങനാശേരി- വേളാങ്കണ്ണി റൂട്ടിൽ സര്‍വീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് എയർ ബസ് സമയം, റൂട്ട് തുടങ്ങിയ കാര്യങ്ങൾ വായിക്കാം.

ചങ്ങനാശേരി- വേളാങ്കണ്ണി KSRTC സൂപ്പർ എക്സ്പ്രസ്
കേരളത്തിൽ നിന്നുള്ള വേളാങ്കണ്ണി തീർത്ഥയാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ബസ് സർവീസാണ് ചങ്ങനാശ്ശേരിയിൽ നിന്നുള്ള ചങ്ങനാശേരി- വേളാങ്കണ്ണി KSRTC സൂപ്പർ എക്സ്പ്രസ്. ഉച്ചകഴിഞ്ഞ് ചങ്ങനാശ്ശേരിയിൽ നിന്നാരംഭിക്കുന്ന യാത്ര പിറ്റേന്ന് രാവിലെയോടെ വേളാങ്കണ്ണിയിലെത്തും. ചങ്ങനാശ്ശേരി- കോട്ടയം- തൃശൂർ-പാലക്കാട്- പളനി- ട്രിച്ചി- തഞ്ചാവൂർ റൂട്ടിലാണ് യാത്ര.
ഉച്ചകഴിഞ്ഞ് 2.31ന് ചങ്ങനാശ്ശേരിയിൽ നിന്നാരംഭിക്കുന്ന യാത്ര 17 മണിക്കൂർ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ 7.31ന് വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണിയിൽ ഒരു പകൽ ചെലവഴിച്ച് അന്നുതന്നെ വൈകിട്ടോടുകൂടി മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ യാത്രയായിരിക്കുമിത്. 1431CHRVLKNI എന്നതാണ് സർവീസ്.
ചങ്ങനാശ്ശേരി- 2.31 PM
കോട്ടയം-3.01 PM
മൂവാറ്റുപുഴ-4.41 PM
പെരുമ്പാവൂർ-5.11 PM
അങ്കമാലി-5.51 PM
തൃശൂർ-7.01 PM
പാലക്കാട്-9.01 PM
പളനി-12.01 AM
ട്രിച്ചി-3.31 AM- ട്രിച്ചി സെൻട്രൽ ബസ് സ്റ്റാൻഡ്
തഞ്ചാവൂർ-5.16 AM തഞ്ചാവൂർ ന്യൂ ബസ് സ്റ്റാൻഡ്
വേളാങ്കണ്ണി-7.31 AM
വേളാങ്കണ്ണി-ചങ്ങനാശ്ശേരി ബസ്- 1430VLKNICHR
തിരികെ വേളാങ്കണ്ണിയിൽ നിന്നും ഉച്ചകഴിഞ്ഞ് 2.30ന് പുറപ്പെടുന്ന ബസ് 17 മണിക്കൂർ യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 7.30ന് ചങ്ങനാശേരിയിൽ എത്തും.
1430VLKNICHR എന്നതാണ് സർവീസ് പേര്.
വേളാങ്കണ്ണി-2.30 PM
തഞ്ചാവൂർ-5.00 PM
ട്രിച്ചി-6.30 PM
പളനി-10.15 PM
പാലക്കാട്-1.30 AM
വടക്കാഞ്ചേരി-2.10 AM
തൃശൂർ-3.15 AM
ചാലക്കുടി-4.15 AM
അങ്കമാലി-4.30 AM
പെരുമ്പാവൂർ-4.50 AM
മൂവാറ്റുപുഴ-5.30 AM
ഏറ്റുമാനൂര്‍-6.20 AM
കോട്ടയം-7.10 AM
ചങ്ങനാശ്ശേരി- 7.30 AM.
വേളാങ്കണ്ണി തിരുന്നാൾ 2023- തിയതികൾ
ഈ വർഷത്തെ വേളാങ്കണ്ണി പെരുന്നാളിന് ഓഗസ്റ്റ് 29ന് കൊടിയേറി. സെപ്റ്റംബർ 8ന് ഈ വര്‍ഷത്തെ വേളാങ്കണ്ണി പെരുന്നാൾ അവസാനിക്കും, തിരുന്നാൾ ദിവസങ്ങളിൽ ആറ് ഭാഷകളിൽ 14 വിശുദ്ധ കുർബാനകൾ ഇവിടെ അർപ്പിക്കുന്നു. തിരുന്നാൾ ദിവസങ്ങളിൽ മോണിങ് സ്റ്റാർ ബസലിക്കയിൽ രാവിലെ 9.00 മണിക്കാണ് മലയാളം കുർബാന അർപ്പിക്കുന്നത്,
തിരുന്നാളിന്റെ അവസാന ദിവസമായ സെപ്റ്റംബർ 8 വെള്ളിയാഴ്ച രാവിലെ 6.00 AM-ആഘോഷപൂർവ്വമായ വി. കുർബാന 6.00 PM-പതാക താഴ്ത്തൽ, ആഘോഷപൂർവ്വമായ വി. കുർബാന എന്നിവ നടക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













