Search
  • Follow NativePlanet
Share
» »വൈറ്റില -സീതത്തോട് ബസ്, ഒൻപത് വർഷത്തെ വിശ്വസ്ത സർവീസ്, ധൈര്യമായി ടിക്കറ്റ് എടുക്കാം

വൈറ്റില -സീതത്തോട് ബസ്, ഒൻപത് വർഷത്തെ വിശ്വസ്ത സർവീസ്, ധൈര്യമായി ടിക്കറ്റ് എടുക്കാം

വൈറ്റില -സീതത്തോട് ഫാസ്റ്റ് ബസ് സർവീസ്.. കോട്ടയം ജില്ലയിലെ പാലാ ഡിപ്പോയുടെ നിന്നും എറണാകുളത്തേയ്ക്ക് കൃത്യമായി സർവീസ് നടത്തി, യാത്രക്കാരുടെ പ്രിയപ്പെട്ട ബസ് സർവീസുകളിലൊന്നാണ് സീതത്തോടുകാരുടെ സ്വന്തം എറണാകുളം ഫാസ്റ്റ്. ഈ റൂട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് വിശ്വസിച്ച് ആശ്രയിക്കാൻ പറ്റിയ ഈ ബസ് രാവിലെ എറണാകുളത്തു നിന്നും റാന്നി ഭാഗത്തേക്ക് ഉള്ള ആദ്യത്തെ ബസ് കൂടിയാണ്.

രാവിലെ 5:50 ന് വൈറ്റിലയിൽ നിന്നാരംഭിച്ച് 10:30 ന് സീതത്തോട് ബസ് എത്തും. തിരികെ ഉച്ചയ്ക്ക് 12:30 ന് സീതത്തോട് നിന്നാരംഭിക്കുന്ന യാത്ര വൈകിട്ട് 5: 30 ന് വൈറ്റില ഹബ്ബിൽ അവസാനിക്കും. ചിറ്റാർ , വടശ്ശേരിക്കര , റാന്നി , എരുമേലി ഭാഗത്തു നിന്നും ഉള്ള ദീർഘദൂര യാത്രക്കാരുടെ വിശ്വസ്ത സർവീസ് കൂടിയാണ് ഈ വൈറ്റില -സീതത്തോട് ഫാസ്റ്റ് ബസ് സർവീസ്..

vyttila-seethathode-ksrtc-bus-service

വൈറ്റില - തൃപ്പൂണിത്തുറ - പിറവം- കൂത്താട്ടുകുളം - രാമപുരം - പാലാ - പൈക - പൊൻകുന്നം- കാഞ്ഞിരപ്പള്ളി- ഇരുപതിയാറാം മൈൽ- അമൽ ജ്യോതി എൻജിനീയറിങ് കോളേജ്‌, കൂവപ്പള്ളി - എരുമേലി- കരിങ്കല്ലുമൂഴി- കരിങ്കല്ലുമൂഴി- പ്ലാച്ചേരി- റാന്നി- വടശ്ശേരിക്കര -ചിറ്റാർ- സീതത്തോട് വഴിയാണ് യാത്ര.

വൈറ്റില - സീതത്തോട് ബസ് സമയം

05.50AM വൈറ്റില ഹബ്ബ്
06.00AM തൃപ്പൂണിത്തുറ
06.35AM പിറവം
07.00AM കൂത്താട്ടുകുളം
07.20AM രാമപുരം
07.45AM പാലാ
08.00AM പൈക്ക
08.20AM പൊൻകുന്നം
08.30AM കാഞ്ഞിരപ്പള്ളി
08.35AM ഇരുപതിയാറാം മൈൽ
08.43AM അമൽ ജ്യോതി എൻജിനീയറിങ് കോളേജ്‌, കൂവപ്പള്ളി
08.55AM എരുമേലി
08.58AM കരിങ്കല്ലുമൂഴി (വെച്ചൂച്ചിറ/മണ്ണാടിശാല Connection Stop)
09.10AM പ്ലാച്ചേരി (മണിമല/കറുകച്ചാൽ Connection Stop)
09.15AM S.C ഹൈസ്ക്കൂൾ jn.
09.20AM റാന്നി
09.25AM സിവിൽ സ്റ്റേഷൻ റാന്നി
09.35*AM വടശ്ശേരിക്കര
09.55AM (മണിയാർ ഹൈസ്കൂൾ ജംഗ്ഷൻ & മണിയാർ പോലീസ് ബറ്റാലിയൻ ക്യാമ്പ്.)
10.20AM ചിറ്റാർ
10.30AM സീതത്തോട്

സീതത്തോട് - വൈറ്റില ബസ് സമയം

12:30 PM : സീതത്തോട്
12:45 PM : ചിറ്റാര്‍
01:00 PM : മണിയാര്‍
01:10 PM : വടശ്ശേരിക്കര
01:20 PM : റാന്നി
02:00 PM : എരുമേലി
02:30 PM : കാഞ്ഞിരപ്പളളി
03:00 PM : പാലാ
04:20 PM : പിറവം
05:20PM : വൈറ്റില ഹബ്ബ്

എറണാകുളം ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് മാത്രമല്ല, ഓഫീസ് സമയം കണക്കാക്കിയുള്ള ബസ് നിരവധി സ്ഥിരം യാത്രക്കാർക്ക് പ്രയോജനകകമാണ്. എറണാകുളത്തു നിന്നും നിന്നും റാന്നി ഭാഗത്തേക്ക് ഉള്ള ആദ്യത്തെ ബസ്സ് മാത്രമല്ല, ഇത് ത് പാലായിൽ നിന്നും രാവിലെ 9.30 ക്കു മുൻപായി റാന്നിയിൽ എത്തുന്ന സർവിസ് കൂടിയാണ്. എറണാകുളം /പാലാ/ കാഞ്ഞിരപ്പള്ളി ഭാഗത്ത്‌ നിന്നും റാന്നിയിൽ ഓഫീസ് സമയത്ത് എത്താനായും ആളുകൾ ഈ സര്‍വീസിനെ ആശ്രയിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+