മനോഹരങ്ങളായ ഗ്ളാസ് വര്‍ക്കുകളും സങ്കീര്‍ണ കൊത്തുപണികളും അഴകളവു കൂട്ടുന്ന ഈ ഹവേലി 18ാം നൂറ്റാണ്ടില്‍ മേവാര്‍ രാജവംശത്തിലെ പ്രധാനമന്ത്രിയായിരുന്ന ആമിര്‍ ചന്ദ് ബദ്വയാണ് നിര്‍മിച്ചത്. പിച്ചോള തടാകതീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഹവേലിയുടെ പ്രധാന കെട്ടിടത്തോട് ചേര്‍ന്ന് 1878ല്‍ ബാഗോര്‍ രാജാവായിരുന്ന മഹാറാണാ ശക്തിസിംഗ് മൂന്ന് നിലകള്‍ കൂടി നിര്‍മിച്ചു. 1986ലാണ് ഈ കെട്ടിടം വെസ്റ്റ്സോണ്‍ കള്‍ച്ചറല്‍ സെന്‍ററിന് കൈമാറിയത്.
ഇതിനോട് ചേര്‍ന്ന മ്യൂസിയത്തില്‍ മേവാര്‍ രാജവംശത്തിന്‍െറ പാരമ്പര്യം വിളിച്ചോതുന്ന മ്യൂറല്‍ പെയിന്‍റിംഗുകളും രാജവസ്ത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. രാജാക്കന്‍മാര്‍ ഉപയോഗിച്ചിരുന്ന ഹാന്‍ഡ്ഫാനുകള്‍, ജ്വല്ലറി ബോക്സുകള്‍ എന്നിവയും ആകര്‍ഷകമാണ്. കളര്‍ ഗ്ളാസുകള്‍ കൊണ്ട് നിര്‍മിച്ച മയില്‍ രൂപങ്ങളാണ് മ്യൂസിയത്തിന്‍െറ പ്രധാന ആകര്‍ഷണം. ചില്ലുകള്‍ കൊണ്ടാണ് ഹവേലിയുടെ ഉള്‍മുറികളെല്ലാം തീര്‍ത്തിരിക്കുന്നത്.



Click it and Unblock the Notifications