നഗരത്തില്‍ നിന്ന് 65 കിലോമീറ്റര്‍ മാറി ഉദയ്പൂര്‍-പാലി-ജോധ്പൂര്‍ റോഡരികില്‍ സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതത്തിലാണ് കുമ്പല്‍ഗര്‍ കോട്ട സ്ഥിതി ചെയ്യുന്നത്. 578 സ്ക്വയര്‍ കിലോമീറ്ററില്‍ രാജ്സാമന്ദ്, ഉദയ്പൂര്‍,പാലി ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ഈ വന്യജീവി സങ്കേതം മാത്രമാണ് രാജസ്ഥാനില്‍ ചെന്നായ്ക്കളെ കാണുന്ന ഏക വന്യജീവി സങ്കേതം.
പുള്ളിപ്പുലി, കുറുക്കന്‍, കലമാന്‍,.ഹൈന തുടങ്ങിയവയും ഇവിടെ ധാരാളമായി കാണപ്പെടുന്നതാണ്. അപൂര്‍വ പക്ഷികളെയടക്കം കാണപ്പെടുന്നതിനാല്‍ ധാരാളം പക്ഷിനിരീക്ഷകരും ഇവിടെ തമ്പടിക്കാറുണ്ട്. വേനല്‍ക്കാലത്ത് സന്ദര്‍ശകര്‍ക്ക് വെള്ളസ്രോതസുകള്‍ക്ക് സമീപം ചെന്നായ്ക്കളെ കാണാനാകും. സന്ദര്‍ശകര്‍ക്ക് ഇവിടെ കുതിര സവാരിക്ക് സൗകര്യമുണ്ടാകും.



Click it and Unblock the Notifications