Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയ്പൂര്‍ » ആകര്‍ഷണങ്ങള് » പിച്ചോള തടാകം

പിച്ചോള തടാകം, ഉദയ്പൂര്‍

62

1362 എ.ഡിയില്‍ പ്രദേശത്തെ നാടോടി സമൂഹമായ ബഞ്ചാരകള്‍ ജലസേചന ആവശ്യത്തിനും മറ്റുമായി അണക്കെട്ട് നിര്‍മിച്ചതിനെ തുടര്‍ന്ന് രൂപപ്പെട്ടതാണ് പിച്ചോള തടാകം. പിച്ചോളി എന്ന ഗ്രാമത്തിന്റെ പേരില്‍ നിന്നാണ് തടാകത്തിന് ഈ പേര് ലഭിച്ചത്. മഹാറാണാ ഉദയ്സിംഗിന് തടാകവും മനോഹര തീരവും തെല്ളൊന്നുമല്ല മനസില്‍ പിടിച്ചത്.

തടാകത്തെ ചുറ്റി നഗരം നിര്‍മിക്കാന്‍ തുടങ്ങിയ രാജാവ് മുഗളന്‍മാരുടെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് മേവാര്‍ രാജ്യത്തിന്റെ തലസ്ഥാനം ഇങ്ങോട് മാറ്റുകയും ചെയ്തു. ബാദിപോര്‍ ഭാഗത്ത് കല്ലുകൊണ്ട് അണക്കെട്ടുണ്ടാക്കി തടാകത്തിന്റെ വിസ്തൃതി കൂട്ടിയതും ഉദയ്സിംഗാണ്. 696 ഹെക്ടര്‍ വിസ്തീര്‍ണവും 8.5 മീറ്റര്‍ വരെ ആഴവുമുള്ള തടാകത്തിന്റെ ചുറ്റും ഇന്ന് കാണുന്ന ക്ഷേത്രങ്ങളും കൊട്ടാരങ്ങളും രമ്യഹര്‍മ്യങ്ങളുമെല്ലാം മഹാറാണാ ഉദയ്സിംഗിന്റെ കാലം കഴിഞ്ഞ് പിന്നീട് വന്ന രാജാക്കന്‍മാരുടെ കാലത്താണ് പൂര്‍ത്തിയായത്.

ജഗ് നിവാസ്,ജഗ്മന്ദിര്‍, മോഹന്‍ മന്ദിര്‍, അര്‍സി വിലാസ് എന്നിങ്ങനെ നാല് ദ്വീപുകളാണ് തടാകത്തിലുള്ളത്. ജഗ് നിവാസിലാണ് പ്രശസ്തമായ ലേക്ക്പാലസ് സ്ഥിതി ചെയ്യുന്നത്. ജഗ് മന്ദിറില്‍ അതേ പേരില്‍ തന്നെയുള്ള കൊട്ടാരവുമുണ്ട്. മോഹന്‍ മന്ദിറിലാണ് രാജാവ് വാര്‍ഷിക മേളയായ ഗംഗൗര്‍ ഫെസ്റ്റിവല്‍ കാണാന്‍ എഴുന്നെള്ളിയിരുന്നത്. അര്‍സി വിലാസ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലാണ് പട്ടാളത്തിനായുള്ള പടക്കോപ്പുകള്‍ സൂക്ഷിച്ചിരുന്നത്. നതിനി ചബൂത്രയാണ് മറ്റൊരു ആകര്‍ഷണം. തടാക നടുവില്‍ ഉയര്‍ന്നുനില്‍ക്കുന്ന സ്ഥലം പോലെ കാണുന്ന ഈ സ്ഥലത്തിന് പിന്നില്‍ ഒരു ഞാണിന്‍മേല്‍ നടത്തക്കാരിയുടെ  ശാപത്തിന്റെ കഥയുണ്ട്. വലിച്ചുകെട്ടിയിരിക്കുന്ന ഞാണിലൂടെ തടാകം കുറുകെ കടന്നാല്‍ രാജ്യത്തിന്റെ പകുതി നല്‍കാമെന്ന്  1828 മുതല്‍ 38 വരെ മേവാര്‍ ഭരിച്ച മഹാരാജാ ജവാന്‍ സിംഗ് ഉറപ്പുനല്‍കിയത്രേ.

തടാകത്തിന്റെ കിഴക്കേ തീരമത്തൊറായപ്പോള്‍ രാജ്യം നല്‍കാതിരിക്കാന്‍ കയര്‍ മുറിച്ചെന്നാണ് ചരിത്രം. മുങ്ങിത്താഴും മുമ്പ് രാജവംശത്തിന് അനന്തരാവകാശികള്‍ ഉണ്ടാകാതിരിക്കട്ടേയെന്ന് ഈ പെണ്‍കുട്ടി ശപിച്ചത്രേ. ജവന്‍സിംഗിന് ശേഷം രാജ്യം ഭരിച്ച ഏഴുപരില്‍ ആറു പേര്‍ക്കും കുട്ടികള്‍ ഉണ്ടാകാതിരുന്നത് ഇതുകൊണ്ടാണെന്നാണ് വിശ്വാസം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat