ഡങ്കന്‍ പരിസ്ഥിതിപാര്‍ക്ക് ഉഖരുലിലെ ഏറ്റവും വലിയ പാര്‍ക്കുകളില്‍ ഒന്നാണ്. ജില്ലയിലെ ആസ്ഥാന കാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന ഫുങ്രേയില്‍ നിന്ന് 3 കിലോമീറ്റര്‍ മാത്രം ദൂരെയാണിത്. 1984 ലാണ് ഈ ജനപ്രിയ സഞ്ചാരകേന്ദ്രം സ്ഥപിതമായത്. ഇതിനകത്തുള്ള ചില്‍ഡ്രന്‍സ് പാര്‍ക്ക് സദാ സന്ദര്‍ശക നിബിഢമാണ്. പാര്‍ക്കിന്റെ തുറസ്സായ മേഖലകളില്‍ നാട്ടുകാരുടെ സാന്നിദ്ധ്യവും കാണാം.
അറ്റകുറ്റ മേല്‍നോട്ടങ്ങളുടെ അഭാവം നിമിത്തം പാര്‍ക്കിന് കാര്യമായ ഏനക്കേടുകള്‍ സംഭവിച്ചിട്ടുണ്ട്. മറ്റു സഞ്ചാരകേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കുട്ടികള്‍ക്കുള്ള പാര്‍ക്ക് ഉള്‍പെടുത്തിയിട്ടുള്ള ഈ ബൃഹത്തായ പരിസ്ഥിതി പാര്‍ക്ക് സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിന്റെ അലംഭാവം പ്രകടമാണ്. ഇതിന്റെ ശോചനീയമായ അവസ്ഥയെക്കുറിച്ച് പ്രാദേശിക നേതാക്കള്‍ വാചാലരാവാറുണ്ട്. പാര്‍ക്കില്‍ കൂടുതല്‍ മരങ്ങള്‍ നട്ട് പിടിപ്പിക്കണമെന്ന് ആളുകള്‍ ആവശ്യപ്പെട്ട്കൊണ്ടിരിക്കുന്നു.



Click it and Unblock the Notifications