പ്രകൃതിദത്തമായ രീതിയില്‍ ചുണ്ണാമ്പു കല്ലില്‍ രൂപംകൊണ്ട ഈ ഗുഹയെ ദേശവാസികള്‍ കങ്ഖുയി മന്‍സര്‍ എന്നാണ് വിളിക്കുന്നത്. പുരാവസ്തു ശാഖയില്‍ തല്പരരായവര്‍ക്ക് ആനന്ദം പകരുന്നതാണ് ഈ ഗുഹ. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രാചീനമായ ഗുഹകളില്‍ ഒന്നാണിത്. ഉഖരുലില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ തങ്ഖുല്‍ നാഗാ ഗ്രാമത്തിലെ കങ്ഖുയിയിലാണ് ഈ ഗുഹ നിലകൊള്ളുന്നത്.
ദുര്‍ഭൂതത്തിന്റെ ദര്‍ബാര്‍ എന്ന് വിളിക്കപ്പെടുന്ന വിശാലമായ ഒരു ഹാള്‍ ഗുഹയ്ക്കകത്തുണ്ട്. ഇവിടെയാണ് ഭൂതം വസിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. ഗുഹയിലെ വടക്ക് ഭാഗത്തുള്ള ഹാള്‍ , ഭൂതം തന്റെ രണ്ട് രാക്ഷസ പത്നിമാരുമൊത്ത് ശയിച്ചിരുന്ന ശയ്യാഗൃഹമാണെന്നും അനുമാനിക്കപ്പെടുന്നു. രണ്ട് ഭാര്യമാര്‍ക്കുമായി വേറെ വേറെ മുറികളുണ്ട്. മൊത്തത്തില്‍ അഞ്ച് ഗര്‍ഭ അറകള്‍ ഈ ഗഹ്വരത്തിനുണ്ട്. പ്രാചീന ശിലായുഗ കാലംതൊട്ടേ ഈ ഗുഹ ഇവിടെ നിലനിന്നിരുന്നതായി പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. അക്കാലത്ത് നിലവിലുണ്ടായിരുന്ന ഒരുപാട് കരകൌശല വേലകള്‍ ഗുഹയില്‍ കാണാം. രണ്ടാം ലോകമഹായുദ്ധകാലത്ത് ദേശവാസികള്‍ ഇവിടെ അഭയം തേടിയിരുന്നതായി നാട്ടുകാര്‍ ഓര്‍മ്മിക്കുന്നു.



Click it and Unblock the Notifications