Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉഖരുല്‍ » ആകര്‍ഷണങ്ങള് » ഖയാങ് കൊടുമുടി

ഖയാങ് കൊടുമുടി, ഉഖരുല്‍

19

ഉഖരുല്‍ ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണിത്. സമുദ്രനിരപ്പില്‍ നിന്ന് 3114 മീറ്റര്‍ ഉയരമുള്ള ഈ കൊടുമുടിയുടെ മുകളില്‍ നിന്നാല്‍ ഈ മേഖലയുടെ സമഗ്രമായ ഉപരിവീക്ഷണം സാദ്ധ്യമാണ്. കുന്നുകളും വളഞ്ഞ് പുളഞ്ഞൊഴുകുന്ന അരുവികളും നിമ്നോന്നതമായ താഴ്വരകളും വര്‍ണ്ണാഭിരാമമായ ചെറുഗ്രാമങ്ങളും മറ്റൊരു ലോകത്ത് നിന്നെന്ന പോലെ സന്ദര്‍ശകര്‍ക്ക് കാണാം. ലളിതമായി പറഞ്ഞാല്‍ തികച്ചും മായികമാണ് ഇവിടെ നിന്നുള്ള കാഴ്ച.

കൊടുമുടിയിലേക്കുള്ള ട്രെക്കിംങ് ദേശവാസികള്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ ഇഷ്ടവിനോദമാണ്. ട്രെക്കിംങിനിടയില്‍ കാണപ്പെടുന്ന മനോഹരമായ പ്രകൃതിഭംഗി ആരെയും വിസ്മയഭരിതരാക്കും. തൊട്ടടുത്തുള്ള ശിറോയി കശോങ് കൊടുമുടി ആളുകള്‍ക്ക് എത്തിപ്പെടാന്‍ കൂടുതല്‍ എളുപ്പവും ജനപ്രിയവുമാണെന്നതിനാല്‍ ഖയാങ് കൊടുമുടി തികച്ചും നിഷ്പ്രഭമായി നിലകൊള്ളുന്നു.

ഉഖരുല്‍ പട്ടണത്തില്‍ നിന്ന് ഖയാങ് കൊടുമുടിയിലേക്കുള്ള യാത്ര ദുഷ്ക്കരമല്ല. സ്വകാര്യ വാഹനങ്ങള്‍ ലഭ്യമാണെന്നതിന് പുറമെ ട്രെക്കിംങില്‍ താല്പര്യമുള്ളവര്‍ക്ക് കുന്ന് കയറി കാല്‍നടയായും ഇവിടെ എത്തിച്ചേരാം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed