Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉഖരുല്‍ » ആകര്‍ഷണങ്ങള് » ജാപനീസ് കുളം

ജാപനീസ് കുളം, ഉഖരുല്‍

19

വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടി സവിശേഷമായ പരിതസ്ഥിതിയില്‍ വളര്‍ത്തി പരിപാലിക്കുന്ന മത്സ്യങ്ങളുടെ ജലാശയമാണ് ജാപനീസ് പോണ്ട്. കുളത്തിന് ചുറ്റുമുള്ള പരിസരം മട്ടുപ്പാവ് കൃഷിക്ക് വേണ്ടി വിനിയോഗിക്കുന്നതിനാല്‍ ജില്ലയുടെ സാമ്പത്തിക വരുമാനത്തിന് നല്ലൊരു മുതല്‍ക്കൂട്ടാണ് ഈ കുളം. ഉഖരുല്‍ പട്ടണത്തിന്റെ ഹരിതസൌന്ദര്യത്തിന് മാറ്റ് കൂട്ടുന്നതാണ് കുളവും അതിന്റെ ചുറ്റുപാടും.

ആധുനികമായ എല്ലാ ആന്തരികഘടനയോടും കൂടിയാണ് മത്സ്യങ്ങളെ ഇവിടെ പരിപാലിക്കുന്നത്. മത്സ്യസംരക്ഷണത്തില്‍ ചെലുത്തുന്ന പ്രത്യേക ശ്രദ്ധയും അവധാനതയും അവയുടെ എണ്ണവും ഗുണവും വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ജാപനീസ് പോണ്ടിനെ ഒരു പ്രമുഖ മീന്‍വളര്‍ത്തല്‍ കേന്ദ്രമായി ഉയര്‍ത്തുന്നതിന് അധികൃതര്‍ എടുത്തിട്ടുള്ള നടപടികള്‍ നാട്ടുകാര്‍ക്കിടയില്‍ ഏറെ പ്രശംസ പിടിച്ച്പറ്റിയിട്ടുണ്ട്. ധാരാളം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കാനും ഇത് കാരണമായിട്ടുണ്ട്. ഈ കുളത്തിലെ മത്സ്യങ്ങളെ ആവശ്യക്കാര്‍ക്ക് വില്‍ക്കാറുമുണ്ട്.

ജാപനീസ് പോണ്ട് ഉഖരുല്‍ പട്ടണത്തിനകത്ത് തന്നെയായതിനാല്‍ ഓട്ടോറിക്ഷയിലോ കാല്‍നടയായോ സന്ദര്‍ശകര്‍ക്ക് അനായാസം ഇവിടെ വന്നെത്താം. സര്‍ക്കാര്‍ ബസ്സുകളും സ്വകാര്യ ബസ്സുകളും ഈ റൂട്ടില്‍ സുലഭമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Sep,Wed
Return On
10 Sep,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Sep,Wed
Check Out
10 Sep,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Sep,Wed
Return On
10 Sep,Thu