Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉന » ആകര്‍ഷണങ്ങള് » ചിന്ത്പുര്‍ണ്ണി ക്ഷേത്രം

ചിന്ത്പുര്‍ണ്ണി ക്ഷേത്രം, ഉന

17

ഉന ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 940 മീറ്റര്‍ ഉയരത്തിലാണ് ഈ ക്ഷേത്രം വിലയിക്കന്നത്. ഹിന്ദു ദേവതയായ ശക്തിയെ വാഴിക്കുന്ന പ്രധാന ക്ഷേത്രങ്ങളി ലൊന്നായി ഇത്ഗണിക്കപ്പെടുന്നു. ചിന്ത്പുര്‍ണ്ണി ദേവിക്കായി സമര്‍പ്പിക്കപ്പെട്ട ഈ ക്ഷേത്രം ബര്‍വയിന്‍ മേഖലയില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയാണ്. സാരസ്വത ബ്രാഹ്മണനായ പണ്ഡിറ്റ് മല്‍ ദാസാണ് ഈ ക്ഷേത്രം പണിതത്. ഇവിടത്തെ ഗര്‍ഭഗൃഹം ഏറെ ശ്രദ്ധേയമാണ്. കോവിലിനകത്ത് ദേവിയുടെ പ്രതിമയുണ്ട്. വടക്കോട്ട് അഭിമു ഖമായി നിലകൊള്ളുന്ന ഈ കല്ലന്പലത്തിന്‍റെ പ്രവേശന കവാടത്തില്‍ ഹിന്ദു ദേവന്‍മാരായ ഗണേശന്‍റെയും ഹനുമാന്‍റ്യും ബിംബങ്ങള്‍ പ്രതിഷ്ടിച്ചിട്ടുണ്ട്.

പിണ്ടി എന്ന പേരിലും ദേവിയുടെ ഈ ശിലാബിംബം അറിയപ്പെടുന്നുണ്ട്. വെളുത്ത വെണ്ണക്കല്ലില്‍ തീര്‍ത്ത ഒരു പല്ലക്കിലാണ് ദേവി ഉപവിഷ്ടയായിരിക്കുന്നത്. ക്ഷേത്രത്തിന്‍റെ വടക്ക്ഭാഗത്തുള്ള മേല്‍ക്കൂരയില്‍ ദേവഗണങ്ങളായ ഭൈരോന്‍റെയും ഹനുമാന്‍റെയും ശിലാ പ്രതിരൂപങ്ങളുണ്ട്. ക്ഷേത്ര പരിസരത്തുള്ള ആല്‍മരച്ചുവട്ടില്‍ നവജാത ശിശുക്കളുടെ തലമുണ്ഡനം എന്ന ചടങ്ങ് നിര്‍വഹിക്കപ്പെടുന്നു.

വര്‍ഷത്തില്‍ മൂന്ന് തവണയായി ആഘോഷിക്കപ്പെടുന്ന ചിന്ത്പുര്‍ണ്ണി മഹോത്സവം അഥവാ മാതാ ദാ മേള വളരെ പ്രസിദ്ധമായ ഉത്സവവേളയാണ്. ഹിന്ദു കലണ്ടര്‍ മാസങ്ങളായ ചേത്(മാര്‍ച്ച്-ഏപ്രില്‍), സാവന്‍(ജൂലൈ-ആഗസ്റ്റ്), അസാന്‍ജ്(സെപ്റ്റംബര്‍-ഒക്ടോബര്‍) എന്നീ മാസങ്ങളിലാണ് ഈ ഉത്സവകാലം. ചിന്‍മസ്തക ദേവിക്ക് സമര്‍പ്പിക്കപ്പെട്ട ക്ഷേത്ര പരിസരത്ത് തന്നെയാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഹിന്ദു ഉത്സവമായ നവരാത്രിയോടനുബന്ധിച്ചുള്ള9 നാളുകളാണ് ഉത്സവദിനങ്ങള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
27 Aug,Thu
Return On
28 Aug,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
27 Aug,Thu
Check Out
28 Aug,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
27 Aug,Thu
Return On
28 Aug,Fri