ചെറിയൊരു അരുവിയില്‍ നിന്നും രൂപപ്പെടുന്നതാണ് ഈ വെള്ളച്ചാട്ടം. വെള്ളച്ചാട്ടവും ചുറ്റിലും വിശാലമായ പുല്‍മേടുകള്‍ കാടുകളിലേയ്ക്ക് വന്നുചേരുകയും അതിനിടയിലൂടെ വെള്ളം താഴേയ്‌ക്കൊഴുകുകയും ചെയ്യുന്ന കാവ്ച പറഞ്ഞറിയിയ്ക്കാന്‍ കഴിയാത്ത്ത്രയും മനോഹരമാണ്. വെള്ളച്ചാട്ടത്തിലേയ്ക്കുള്ള വഴി ട്രക്കിങ് പ്രിയരുടെ ഇഷ്ടപ്പെട്ട സ്ഥലമാണ്.
ഇവിടെ വെള്ളച്ചാട്ടത്തിന്റെ ഉയരമോ വെള്ളത്തിന്റെ അളവോ ഒന്നുമല്ല വെള്ളച്ചാട്ടത്തെ വേറിട്ടുനിര്‍ത്തുന്നത്, വെള്ളച്ചാട്ടവും ചുറ്റുപാടുകളും ചേര്‍ന്നൊരുക്കുന്ന സൗന്ദര്യം തന്നെയാണ് ഇതിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. മനോഹരമായ ഒരു തടാകത്തില്‍ നിന്നാണ് വെള്ളച്ചാട്ടം രൂപപ്പെടുന്ന അരുവി ഒഴുകിയെത്തുന്നത്, മലനിരകള്‍ക്ക് നടുക്കായി കാണുന്ന തടാകത്തിന്റെ കാഴ്ചയും മനോഹരമാണ്.



Click it and Unblock the Notifications