സിറോന്‍ജ് മുമ്പ് അറിയപ്പെട്ടിരുന്നത് സിറോന്‍ച്ച എന്നാണ്. വിദിഷയ്‌ക്ക് വടക്ക് പടിഞ്ഞാറായുള്ള ചരിത്ര പ്രാധാന്യമുള്ള നഗരമാണിത്. ബണ്ടല്‍ഖണ്ടിന് സമീപത്തുള്ള ജൈന തീര്‍ത്ഥാടന കേന്ദ്രമാണ് സിറോന്‍ജ്. അമ്പലങ്ങളാലും പള്ളികളാലും പ്രശസ്‌തമായ സിറോന്‍ജ് വിദിഷയില്‍ നിന്നും 85 കിലോ മീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്.
സിറോന്‍ജിലെ മുസ്ലീം പള്ളി പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബ് പണികഴിപ്പിച്ചതാണ്. എവറസ്റ്റ് പര്‍വ്വതത്തിന്റെ ഉയരം അളക്കാന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച നിരീക്ഷണാലയത്തിന്റെ അവശിഷ്‌ടങ്ങളും ഇവിടെ കാണാം. ഇവിടുത്തെ ഗിരിധാരി ക്ഷേത്രം പതിനൊന്നാം നൂറ്റാണ്ടിലേതാണന്നാണ് കരുതുന്നത്. ജടാശങ്കറിന്റെയും മഹാമായയുടെയും പഴയകാല ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്.
രാജ്യത്തെ അതിപുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണ് മദംമോഹന്‍ ക്ഷേത്രം. മസ്ലിന്‍, പരുത്തി തുണികളാലും സിറോന്‍ജ് പ്രശസ്‌തമാണ്. ഇന്ത്യയിലെ പഴകാല നഗരങ്ങളില്‍ ഒന്നു കൂടിയാണിത്.



Click it and Unblock the Notifications