ഹോം » സ്ഥലങ്ങൾ » വിജയവാഡ » ആകര്‍ഷണങ്ങള്‍
 • 01വിജയേശ്വര ക്ഷേത്രം

  വിജയേശ്വര ക്ഷേത്രം

  ഇന്ദ്രകീലാദ്രി മലനിരകളിലാണ് ഈ ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. മനോഹരമായ ശില്‍പങ്ങളാല്‍ അലങ്കരിച്ചിരിക്കുകയാണ് ക്ഷേത്രം. വളരെ പഴക്കമേരിയ ഈ ക്ഷേത്രത്തെക്കുറിച്ച് മഹാഭാരതത്തിലും മറ്റും പറയുന്നുണ്ട്. വേടന്റെ വേഷത്തില്‍ തന്നോട് യുദ്ധത്തിനെത്തിയ ശിവഭഗവാനെ തോല്‍പ്പിച്ച അര്‍ജ്ജുനന്‍ തന്റെ വിജയത്തെക്കുറിയ്ക്കാന്‍ പണിതതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ ഐതീഹ്യം ക്ഷേത്രച്ചുവരില്‍ അടയാളപ്പെടുത്തിവച്ചിട്ടുണ്ട്. വിജയവാഡയിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണിത്.

  + കൂടുതല്‍ വായിക്കുക
 • 02ഗാന്ധി സ്തൂപം

  ഗാന്ധി സ്തൂപം

  ഗാന്ധി ഹില്‍സിന് മുകളിലാണ് ഗാന്ധി സ്തൂപം സ്ഥിതിചെയ്ുയന്നത്. ഇന്ത്യയിലെ ആദ്യത്തെ ഗാന്ധി സ്മാരകമാണിത്. കുന്നിന് മുകളില്‍ സമുദ്രനിരപ്പില്‍ നിന്നും 500 അടി ഉയരത്തിലാണ് ഈ സ്തൂപം സ്ഥിതിചെയ്യുന്നത്. 1968 ഒക്ടോബറില്‍ ഇന്ത്യയുടെ പ്രസിഡന്റായിരുന്ന ഡോക്ടര്‍ സക്കീര്‍ ഹുസൈന്‍ ആയിരുന്നു ഈ സ്തൂപം ഉത്ഘാടനം ചെയ്തത്. 52 അടി ഉയരമുള്ള ഒരു നിര്‍മ്മിതിയാണിത്. ഗാന്ധി സ്മാരക ലൈബ്രറി, ലൈറ്റ് ആന്റ് സൗണ്ട് ഷോ, പ്ലാനറ്റേറിയം എന്നിവയാണ് ഗാന്ധി സ്തൂപത്തിനടുത്തുള്ള മറ്റുകാര്യങ്ങള്‍.

  + കൂടുതല്‍ വായിക്കുക
 • 03ശ്രീ നഗരാല മഹാലക്ഷ്മി അമ്മാവരി ക്ഷേത്രം

  ശ്രീ നഗരാല മഹാലക്ഷ്മി അമ്മാവരി ക്ഷേത്രം

  ഛിട്ടിനഗര്‍ ഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നഗരാല വിഭാഗക്കാരാണ് ഈക്ഷേത്രം നോക്കിനടത്തുന്നത്. വിജയവാഡയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ദസറയാണ് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം, ഈ സമയത്ത് ഇവിടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്.

  + കൂടുതല്‍ വായിക്കുക
 • 04ഉണ്ഡാവല്ലി കേവ്‌സ്

  വിജയവാഡ നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ മാറിയാണ് ഈ ഗുഹകള്‍. മണല്‍ക്കല്ലിലുള്ള കുന്ന് കൊത്തിയിറക്കിയാണ് ഈ ഗുഹകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എഡി 4, 5 നൂറ്റാണ്ടുകളില്‍ നിര്‍മ്മിക്കപ്പെട്ടവയാണിതെന്നാണ് കരുതുന്നത്. നാല് നില കെട്ടിടത്തിന്റെ ഉയരമുള്ള ഈ ഗുഹകളില്‍ വിഷ്ണുവിഗ്രഹം കാണാം.

  ഒറ്റ സ്ലേറ്റ് കല്ലില്‍ കൊത്തിയുണ്ടാക്കിയതാണ് ഈ പ്രതിമ. മറ്റ് ദൈവങ്ങള്‍ക്കായി തയ്യാറാക്കിയ ഗുഹകളും സമീപത്ത് കാണാം. ബുദ്ധ വിഹാരങ്ങളുടെ മാതൃകയിലാണ് പലതും പണിതിരിക്കുന്നത്. മഴക്കാലത്ത് ബുദ്ധ സന്യാസിമാര്‍ താമസത്തിനായി ഉപയോഗിച്ചവയായിരുന്നുവത്രേ ഈ ഗുഹകള്‍. കൃഷ്ണ നദിയ്ക്ക് അഭിമുഖമായിട്ടാണ് ഗുഹകള്‍ സ്ഥിതിചെയ്യുന്നത്.

  + കൂടുതല്‍ വായിക്കുക
 • 05സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

  സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

  വിജയവാഡയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഈ ക്ഷേത്രവും ഇന്ദ്രകീലാദ്രിയ്ക്കു മുകളില്‍ നഗരത്തിനും കൃഷ്ണ നദിയ്ക്കും അഭിമുഖമായിട്ടാണ് സ്ഥിതിചെയ്യുന്നത്. സ്‌കന്ദ ഷഷ്ടിയ്ക്കാണ് ഇവിടുത്തെ പ്രധാന ഉത്സവം നടക്കുന്നത്. പ്രമുഖരായ ഇദ്ദിപിള്ളി കുടുംബക്കാരാണ് ഈ ക്ഷേത്രം പരിപാലിയ്ക്കുന്നത്.

  + കൂടുതല്‍ വായിക്കുക
 • 06രാജീവ് ഗാന്ധി പാര്‍ക്ക്

  രാജീവ് ഗാന്ധി പാര്‍ക്ക്

  വിജയവാഡയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഈ പാര്‍ക്ക്. വിജയവാഡ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഈ പാര്‍ക്ക് നിര്‍മ്മിച്ചത്, കോര്‍പ്പറേഷന്റെ തന്നെ നിയന്ത്രണത്തിലാണ് ഇപ്പോഴും ഇത് പ്രവര്‍ത്തിക്കുന്നത്. സംഗീതജലധാരയുള്‍പ്പെടെയുള്ള കാര്യങ്ങളുണ്ടിവിടെ. തിങ്കളാഴ്ച ഒഴികെയുള്ള എല്ലാദിവസവും വൈകുന്നേരങ്ങളില്‍ സംഗീതജലധാര ഷോ നടക്കാറുണ്ട്. മനോഹരമായ പുല്‍ത്തകിടികളും ചെടികലും ചെറിയൊരു മൃഗശാലയുമുണ്ട് പാര്‍ക്കിനുള്ളില്‍. ചരിത്രാതീതകാലത്ത് ജീവിച്ചിരുന്ന മൃഗങ്ങളുടെയും മറ്റും രൂപങ്ങള്‍ തയ്യാറാക്കിവച്ചിരിക്കുന്ന പ്രദര്‍ശനഭാഗം കുട്ടികള്‍ക്ക് നല്ല അനുഭവമായിരിക്കും സമ്മാനിയ്ക്കുക.

  + കൂടുതല്‍ വായിക്കുക
 • 07മൊഗലരാജപുരം കേവ്‌സ്

  മൊഗലരാജപുരം കേവ്‌സ്

  എഡി അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ഗുഹയാണിത്. തെക്കേ ഇന്ത്യയില്‍ ഇത്തരത്തില്‍ മറ്റൊരു ഗുഹയില്ലെന്നാണ് പറയുന്നത. പാറയില്‍ കൊത്തിയെടുത്ത് അഞ്ച് ഗര്‍ഭഗൃഹങ്ങളാണ് ഈ ഗുഹയിലുള്ളത്. ഇപ്പോള്‍ ഈ ഗുഹ എതാണ്ട് നാശത്തിന്റെ വക്കിലാണ്. നടരാജന്‍, വിനായകന്‍ എന്നിവരുടെ പ്രതിമകള്‍ ഗുഹയ്ക്കുള്ളില്‍ കാണാം, ഒപ്പം ഒട്ടേറെ ദേവന്മാരുടെയും ദേവതകളുടെയും ചിത്രങ്ങളും ഇതിനകത്തുണ്ട്.

  + കൂടുതല്‍ വായിക്കുക
 • 08കനകദുര്‍ഗ ക്ഷേത്രം

  ഇന്ദ്രകീലാദ്രി കുന്നിന്‍മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിജയവാഡയുടെ ദേവതയായി കരുതുന്ന ദേവി കനകദുര്‍ഗയാണ് ഇവിടുത്തെ പ്രതിഷ്ഠ. വിജയയെന്ന പേരിലാണ് വിജയവാഡക്കാര്‍ ദേവിയെ വിളിക്കുന്നത്. വില്ലാളിവീരനായ അര്‍ജ്ജുനന് പാശുപതാസ്ത്രം വരമായി ലഭിച്ചത് ഇവിടെവച്ചാണെന്നും അര്‍ജുനനാണ് ഈ ക്ഷേത്രം പണിതതെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

  അതല്ല പന്ത്രണ്ടാം നൂറ്റാണ്ടില്‍ ആധുനിക വിജയവാഡ സാമ്രാജ്യത്തിന്റെ ശില്‍പിയെന്നറിയപ്പെടുന്ന പൂശാപതി മധാവ വര്‍മ്മയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നും കഥകളുണ്ട്. എന്നാല്‍ പലപുരാണങ്ങളിലും പറയുന്നത് ഇവിടെ ദേവി സ്വയംഭൂവാണെന്നും ഉഗ്രശക്തിയുള്ളതുമാണെന്നാണ്. സരസ്വതി പൂജയും തെപ്പോത്സവവുമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍. വിജയവാഡ റെയില്‍വേ സ്‌റ്റേഷന് വളരെ അടുത്താണ് ഈ ക്ഷേത്രം.

  + കൂടുതല്‍ വായിക്കുക
 • 09ഹസ്രത് ബാല്‍ പള്ളി

  ഹസ്രത് ബാല്‍ പള്ളി

  വിജയവാഡയിലെ മുസ്ലീം വിഭാഗക്കാരുടെ പ്രധാനപ്പെട്ട ആരാധനാലയമാണ് ഇത്. വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയാണ് പള്ളിയുടേത്. പ്രവാചകന്‍ മുഹമ്മദിന്റെ തിരുശേഷിപ്പ് സൂക്ഷിയ്ക്കുന്നതിന്റെ പേരില്‍ ഏറെ പ്രശസ്തമാണ് ഈ പള്ളി. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെ ഭക്തര്‍ എത്താറുണ്ട്.

  + കൂടുതല്‍ വായിക്കുക
 • 10പ്രകാശം ബാരേജ്

  കൃഷ്ണ നദിയില്‍ പണിത അണക്കെട്ടാണിത്. അണകെട്ടിനിര്‍ത്തിയിരിക്കുന്ന ഭാഗത്ത് മനോഹരമായ ഒരു തടാകം രൂപപ്പെട്ടിട്ടുണ്ട്. അണയില്‍ നിന്നും നോക്കിയാല്‍ തടാകത്തിന്റെ മനോഹരമായ കാഴ്ച കാണാം. 1223.5 മീറ്റര്‍ നീളമുള്ള അണക്കെട്ട് കൃഷ്ണ ജില്ലയെയും ഗുണ്ടൂര്‍ ജില്ലയിലെയും പരസ്പരം ബന്ധിപ്പിക്കുന്നു. 1852-1855 കാലഘട്ടത്തിലാണ് ഈ അണ പണിതത്. അണക്കെട്ടില്‍ നിന്നും നഗരത്തിലേയ്ക്ക് വെള്ളം കൊണ്ടുപോകുന്നതിനായി മൂന്ന് കനാലുകളുമുണ്ട്.

  + കൂടുതല്‍ വായിക്കുക
 • 11അക്കന, മദന ഗുഹകള്‍

  അക്കന, മദന ഗുഹകള്‍

  പാറകള്‍ വെട്ടിയുണ്ടാക്കിയ രണ്ട് ഗുഹകളാണിത്. പതിനേഴാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന അബ്ദുള്‍ ഹസന്‍ തനഷായുടെ രണ്ട് മന്ത്രിമാരുടെ പേരുകളിലാണ് ഈ ഗുഹകള്‍ അറിയപ്പെടുന്നത്. 6, 7 നൂറ്റാണ്ടുകള്‍ മുതലുള്ളവയാണ് ഈ ഗുഹകളെന്നാണ് ചരിത്രകാന്മാര്‍ പറയുന്നത്. കനക ദുര്‍ഗക്ഷേത്രത്തിലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. ക്ഷേത്രം സ്ഥിതിചെയ്യുന്ന കുന്നിന് താഴെയായിട്ടാണ് ഗുഹകള്‍. ഗുഹകളുടെ മുകളിലായി ത്രിമൂര്‍ത്തികളുടെ പേരിലുള്ള ഒരു ക്ഷേത്രവുമുണ്ട്.

  + കൂടുതല്‍ വായിക്കുക
 • 12വിക്ടോറിയ ജൂബിലി റീജ്യണല്‍ മ്യൂസിയം

  വിക്ടോറിയ ജൂബിലി റീജ്യണല്‍ മ്യൂസിയം

  പുരാവസ്തു ഗവേഷണത്തിലും പഠനത്തിലുമെല്ലാം താല്‍പര്യമുള്ളവര്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണിത്. പുരാതനകാലം മുതലുള്ള ഒട്ടനേകം വസ്തുക്കള്‍ ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രതിമകള്‍, കൊത്തുപണികള്‍, ചിത്രങ്ങള്‍, ആയുധങ്ങള്‍ എന്നുവേണ്ട പലേടത്തും കാണാന്‍ കഴിയാത്ത പല സാധനങ്ങളും ഇവിടെയുണ്ട്. വിജയവാഡയിലെ പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

  + കൂടുതല്‍ വായിക്കുക
 • 13സെന്റ് മേരീസ് ചര്‍ച്ച്

  സെന്റ് മേരീസ് ചര്‍ച്ച്

  വിജയവാഡയ്ക്ക് വളരെ അടുത്താണ് ഗുണദല എന്നുകൂടി അറിയപ്പെടുന്ന സെന്റ് മേരീസ് ചര്‍ച്ച് സ്ഥിതിചെയ്യുന്നത്. മലമുകളില്‍ സ്ഥിതിചെയ്യുന്ന ഈ പള്ളിയില്‍ വലിയൊരു ഇരുമ്പു കുരിശുണ്ട്. എല്ലാവര്‍ഷവും ഇവിടെ പെരുന്നാളാഘോഷം നടക്കാറുണ്ട്. പള്ളിയ്ക്കുള്ളില്‍ വിശുദ്ധവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ഒരു മ്യൂസിയവുമുണ്ട്.

  + കൂടുതല്‍ വായിക്കുക
 • 14ഭവാനി ഐലന്റ്

  ഭവാനി ഐലന്റ്

  കൃഷ്ണ നദിയ്ക്ക് സമീപത്തുള്ള 130 ഏക്കര്‍ വിസ്തൃതിയുള്ള ഒരു ദ്വീപാണിത്. പ്രകാശം ബാരേജിന് അടുത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. മനോഹരമായ കാഴ്ചയാണ് ഈ തുരുത്ത് ഒരുക്കുന്നത്. കൃഷ്ണ നദിയില്‍ രൂപപ്പെട്ടിട്ടുള്ള തുരുത്തുകളില്‍വച്ചേ ഏറ്റവും വലിപ്പമേറിയവയില്‍ ഒന്നാണിത്. വിജയവാഡയിലെ വളരെ പ്രശസ്തമായ ഒരു പിക്‌നിക് കേന്ദ്രമാണിത്. ബോട്ട്‌റൈഡിനും, നീന്തലിനുമെല്ലാമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ആന്ധ്രയിലെ ടൂറിസം വകുപ്പാണ് ഈ സ്ഥലത്തെ വിനോദസഞ്ചാരപരിപാടികള്‍ കൈകാര്യം ചെയ്യുന്നത്. ദുര്‍ഗ ഘട്ടിലാണ് ബോട്ടിങ്ങിനുള്ള സൗകര്യമുള്ളത്. ജലകേളികളില്‍ താല്‍പര്യമുള്ളവര്‍ക്ക് അനുയോജ്യമായ സ്ഥലമാണിത്.

  + കൂടുതല്‍ വായിക്കുക
 • 15സൈബര്‍ ഡിസ്‌നി ലാന്റ്

  സൈബര്‍ ഡിസ്‌നി ലാന്റ്

  വിജയവാഡയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയാണ് ഈ വനോദകേന്ദ്രം സ്ഥിതിചെയ്യുന്നത്. വാട്ടര്‍ സ്ലൈഡുകളും, കുളങ്ങലും, ഭക്ഷണശാലകളും, ഗിഫ്റ്റ് ഷോപ്പുകളുമെല്ലാമുള്‍പ്പെടുന്ന ഒരു സമുച്ചയമാണിത്. കൃത്രിമമായി നിര്‍മ്മിച്ച ഒരു അഗ്നിപര്‍വ്വതമാണ് ഇതിനുള്ള ഏറ്റവും രസകരമായ കാഴ്ച. കുട്ടികളുമായി യാത്രചെയ്യുന്നവര്‍ക്ക് സന്ദര്‍ശിയ്ക്കാന്‍ പറ്റിയ സ്ഥലമാണിത്.

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
22 Feb,Thu
Return On
23 Feb,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Feb,Thu
Check Out
23 Feb,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Feb,Thu
Return On
23 Feb,Fri