ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ ബാല്യകാലം മുഴുവന്‍ ചെലവിട്ട് സ്ഥലമാണ് വൃന്ദാവനം എന്നാണ് കരുതുന്നത്. ശ്രീകൃഷ്‌ണന്‍ കൂട്ടുകാരെ രക്ഷിക്കുന്നതിനായി കേശി എന്ന അസുരനെ യുദ്ധം ചെയ്‌ത് കൊന്നത് കേശീ ഘട്ടില്‍ വച്ചാണന്നാണ് വിശ്വാസം. ഹിന്ദുക്കളെ സംബന്ധിച്ച് വളരെ പവിത്രമായ സ്ഥലമാണ് കേശിഘട്ട്.
ഇവിടെ നിരവധി ചെറു ക്ഷേത്രങ്ങളുണ്ട്. വൃന്ദാവനില്‍ അവശേഷിക്കുന്ന ചില ഘട്ടുകളില്‍ ഒന്നായ കേശീ ഘട്ട് പ്രകൃതി ഭംഗിയാലും മനോഹരമാണ്. ഇവിടുത്തെ യമുന നദിയില്‍ മുങ്ങിയാല്‍ മോക്ഷം കിട്ടുമെന്നാണ് വിശ്വാസം. സന്ധ്യ സമയത്തെ ദീപാരാധന കാണാന്‍ നിരവധി പേര്‍ ഇവിടെ എത്താറുണ്ട്.



Click it and Unblock the Notifications