ദ്രാവിഡിയന്‍ വാസ്‌തു ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള വൃന്ദാവനത്തിലെ ചില ക്ഷേത്രങ്ങളില്‍ ഒന്നാണ് രംഗ്‌ജി ക്ഷേത്രം. 1851 ല്‍ നിര്‍മ്മിച്ച് ഈ ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂര്‍ത്തി ഭഗവാന്‍ ശ്രീ രംഗനാഥന്‍ അഥവ രംഗാജി ആണ്. ക്ഷേത്രത്തിലെ ഉയര്‍ന്ന ഭിത്തികളും അമ്പതടിയുള്ള ധ്വജസ്‌തംഭവും,ഗോപുരവും പ്രധാന ആകര്‍ഷണങ്ങളാണ്.
മധുരയിലെ സേത് കുടുംബമാണ് ക്ഷേത്രത്തിലെ ചില ഭാഗങ്ങള്‍ രൂപ കല്‍പന ചെയ്‌തതും പണികഴിപ്പിച്ചതും. വൃന്ദാവനത്തിലെ വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഭഗവാന്‍ വിഷ്‌ണുവിനെയാണ് ഇവിടെ ആരാധിക്കുന്നത്. ഭഗവാന്‍ വിഷ്‌ണുവിന്റെ അവതാരമാണ് രംഗാജി. എല്ലാ ദിവസവും പ്രത്യേകിച്ച് ബ്രഹ്മോത്സവ ആഘോഷ വേളയില്‍ ഇവിടെ ഏറെ സന്ദര്‍ശകര്‍ എത്താറുണ്ട്.



Click it and Unblock the Notifications