ഗോപുരി ഗ്രാമത്തില്‍ വിശ്വശാന്തി സ്തൂപത്തിന് സമീപത്തുള്ള മനോഹരമായ ഒരു ക്ഷേത്രമാണ് ഗീതൈ മന്ദിര്‍. വാര്‍ധയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണിത്. 1980 ല്‍ ആചാര്യ വിനോബ ഭാവെയാണ് ഗീതൈ മന്ദിര്‍ ഉദ്ഘാടനം ചെയ്തത്. കരിങ്കല്ലുപോഗിച്ച് നിര്‍മിച്ച ഈ ക്ഷേത്രത്തിന്റെ നിര്‍മാണ ശൈലി വളരെ വിശേഷപ്പെട്ടതാണ്. ഭഗവത് ഗീത ആലേഖനം ചെയ്ത 18 കല്ലുകള്‍ കൊണ്ട് ഒരു പശുവിന്റെ രൂപം ഉണ്ടാക്കിയിട്ടുണ്ട്. ഒരു ദേവതയുടെയും വിഗ്രഹമോ പ്രതിഷ്ഠയോ ഇല്ല എന്നുള്ളതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ക്ഷേത്രത്തിന് മേല്‍ക്കൂരയും ഇല്ല. ക്ഷേത്രത്തിന് സമീപത്തായി മനോഹരമായ ഒരു കൊച്ചു പാര്‍ക്കും കാണാം. ശാന്തി ഗുഡിയില്‍ ജമന്‍ലാല്‍ ബജാജ്, ആചാര്യ വിനോബ ഭാവെ, മഹാത്മാ ഗാന്ധി മുതലായവരുടെ ജീവചരിത്രങ്ങളടങ്ങിയ പ്രദര്‍ശനങ്ങളും കാണാം.



Click it and Unblock the Notifications