വാര്‍ധയുടെ ചരിത്രപ്രാധാന്യത്തിനും ഇന്നലെകളിലേക്കുമുള്ള ഒരു സാക്ഷ്യപത്രമെന്ന് വേണമെങ്കില്‍ പൗനാര്‍ വില്ലേജിനെ വിളിക്കാം. രജപുത്ര രാജാവായിരുന്ന പവന്റെ പേരുമായി ബന്ധപ്പെട്ടാണ് ഈ ഗ്രാമത്തിന് പേര് ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്. വാര്‍ധയില്‍ ധാം നദിയുടെ തീരത്താണ് പൗനാര്‍ വില്ലേജ് സ്ഥിതിചെയ്യുന്നത്. പരംധാം ആശ്രമവും ഗാന്ധി കുടിയുമാണ് ഇവിടത്തെ പ്രധാനപ്പെട്ട കാഴ്ചകള്‍. ആചാര്യ വിനോബ ഭാവെയുടെ ചിതാഭസ്മവും ശേഷിപ്പുകളും സ്മാരകത്തില്‍ സൂക്ഷിച്ചിരിക്കുന്നതും ഇവിടെ കാണാം. വാര്‍ധയില്‍ നിന്നും ഏകദേശം എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൗനാര്‍ വില്ലേജിലെത്താം.



Click it and Unblock the Notifications