ഈ പ്രദേശത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടാനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമായി നിര്‍മ്മിച്ച ഒരു കൃത്രിമ തടാകമാണ് പുംഗാനൂര്‍ തടാകം. യെലഗിരിയിലെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് ഈ തടാകം. യെലഗിരി മലനിരകളുടെ ഒത്ത നടുക്ക് സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന്റെ വിസ്‌തൃതി 56.70 ചതുരശ്ര മീറ്ററാണ്.
യെലഗിരി ഹില്‍ ഡെവലപ്‌മെന്റ് ആന്റ് ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിക്കാണ് തടാകത്തിന്റെ സംരക്ഷണ ചുമതല. ബോട്ടിംഗിന്റെ നിയന്ത്രണ ചുമതലയും സൊസൈറ്റിക്ക് തന്നെയാണ്. ബോട്ടിംഗിന് പുറമെ റോവിംഗിന് (തുഴയല്‍) ഉള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
തടാകത്തിലൂടെയുള്ള യാത്ര യെലഗിരിയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള അവസരമണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. തടാകത്തിന് സമീപം മനോഹരമായ ഒരു പൂന്തോട്ടമുണ്ട്. സഞ്ചാരികള്‍ക്ക് ഇവിടെ വിശ്രമിക്കാവുന്നതാണ്. പൂന്തോട്ടത്തില്‍ ഒരു കുളവും കുട്ടികളുടെ പാര്‍ക്കും സജ്ജമാക്കിയിട്ടുണ്ട്. പൂന്തോട്ടത്തിലെ തുറസ്സായ സ്ഥലത്ത് ആഹാരം തേടി എത്തുന്ന പക്ഷികളെ കാണാന്‍ കഴിയും. പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഇതിനേക്കാള്‍ കൂടുതല്‍ എന്താണ് വേണ്ടതല്ലേ?



Click it and Unblock the Notifications