Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» യുക്‌സോം

യുക്‌സോം - സന്യാസി മഠങ്ങളുടെ നാട്

14

സിക്കിമിലെ പടിഞ്ഞാറന്‍ ജില്ലയാണ്‌ യുക്‌സോം സ്ഥിതി ചെയ്യുന്നത്‌. മതപരമായ പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങള്‍ യുക്‌സോമിന്‌ ചുറ്റിലുമുണ്ട്‌. ഗെയ്‌സിംഗില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള ഈ പട്ടണം സിക്കിമിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌. ട്രെക്കിംഗ്‌ ആരാധകരുടെ പ്രിയ കേന്ദ്രം കൂടിയാണ്‌ യുക്‌സോം.

സിക്കിമിന്റെ ആദ്യകാല തലസ്ഥാനമായിരുന്നു യുക്‌സോം. സിക്കിമിലെ ആദ്യ ചോഗ്യാല്‍ (ആത്മീയ നേതാവ്‌) ആയിരുന്ന ഫുന്റ്‌സോംഗ്‌ നംഗ്യാല്‍ 1642ല്‍ യുക്‌സോം സ്ഥാപിച്ചു. ചോഗ്യാലുമാര്‍ ഏതാണ്ട്‌ 333 വര്‍ഷക്കാലം സിക്കിം ഭരിച്ചു. ഇക്കോ ടൂറിസത്തിന്റെ ഗ്രാമീണ മാതൃക എന്ന പ്രത്യേകതയും യുക്‌സോമിനുണ്ട്‌. ഇക്കോ ടൂറിസത്തിന്റെ പ്രചാരണത്തിനായി പ്രദേശവാസികളും സജീവമായി പ്രവര്‍ത്തിക്കുന്നു.

യുക്‌സോമിന്റെ ചരിത്രം

പുരാതന സിക്കിമിന്റെ തലസ്ഥാനമായിരുന്നു യുക്‌സോം എന്ന്‌ നേരത്തേ സൂചിപ്പിരുന്നല്ലോ? മൂന്ന്‌ സന്യാസിമാരുടെ സംഗമസ്ഥാനം എന്നാണ്‌ യുക്‌സോം എന്ന വാക്കിനര്‍ത്ഥം. തിബറ്റില്‍ നിന്ന്‌ മൂന്ന്‌ സന്യാസിമാര്‍ യുക്‌സോമിലേക്ക്‌ വന്നിരുന്നു. തുടര്‍ന്നാണ്‌ പ്രദേശത്തിന്‌ ഈ പേര്‌ ലഭിച്ചത്‌. ഇവിടേയ്‌ക്ക്‌ വന്ന സന്യാസിമാരില്‍ ഒരാളായ ഫുന്റ്‌സോംഗ്‌ നംഗ്യാലിനെ സിക്കിമിന്റെ ആദ്യത്തെ ആത്മീയ നേതാവായി തിരഞ്ഞെടുക്കുകയും അദ്ദേഹത്തിന്‌ ചോഗ്യാല്‍ എന്ന പേര്‌ നല്‍കുകയും ചെയ്‌തു. യുക്‌സോമിലെ മലനിരകള്‍ മുമ്പ്‌ നെയ്‌-പെമാതാംഗ്‌ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.

യുക്‌സോമിന്റെ ഭൂമിശാസ്‌ത്രം

1780 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വിശാലമായൊരു ഗ്രാമമാണ്‌ യുക്‌സോം. 2006.9 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന യുക്‌സോമിനെ ചുറ്റി മനോഹരമായ മലനിരകള്‍ കാണാനാകും. കാഞ്ചന്‍ജംഗയിലേക്കുള്ള പ്രവേശനകവാടം എന്ന പ്രത്യേകതയും യുക്‌സോമിനുണ്ട്‌.

മാറുന്ന കാലാവസ്ഥ

സമുദ്രനിരപ്പില്‍ നിന്ന്‌ ശരാശരി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ വര്‍ഷം മുഴുവന്‍ ഇവിടെ മികച്ച കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയും സെപ്‌റ്റംബര്‍, നവംബര്‍ മാസങ്ങളിലും ഇവിടെ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടും. എന്നാല്‍ ഡിംസബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശീതകാലത്ത്‌ താപനില വളരെയധികം താഴും. മേപ്പിള്‍, ചെസ്‌നട്ട്‌, മംഗോലിയ, സില്‍വര്‍ ഫിര്‍, ബിര്‍ച്ച്‌, ഓക്‌, ആല്‍ഡര്‍ മുതലായ മരങ്ങളാല്‍ സമ്പന്നമായ വനമേഖല പ്രദേശത്തിന്റെ സൗന്ദര്യത്തിന്‌ മാറ്റുകൂട്ടുന്നു.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍

യുക്‌സോമില്‍ ആകര്‍ഷമകമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്‌. റതോംഗ്‌ ചു നദി, ഖേചിയോപാല്‍റി തടാകം, തിബറ്റന്‍ ബുദ്ധമത ആശ്രമം, ദുബ്ദി സന്യാസിമഠം, കര്‍ടോക്‌ സന്യാസിമഠം, ടാഷിഡിംഗ്‌ ആശ്രമം എന്നിവ ഇവയില്‍ ചിലതാണ്‌.

യുക്‌സോം പ്രശസ്തമാക്കുന്നത്

യുക്‌സോം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം യുക്‌സോം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം യുക്‌സോം

  • റോഡ് മാര്‍ഗം
    ഗെയ്‌സിംഗ്‌, ഗ്യാങ്‌ടോക്‌ എന്നിവടങ്ങളില്‍ നിന്ന്‌ റോഡ്‌ മാര്‍ഗം യുക്‌സോമില്‍ എത്താനാകും. ഇതിനായി ബസ്‌, കാര്‍, ജീപ്പ്‌ മുതലായവ പ്രയോജനപ്പെടുത്താവുന്നതാണ്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നൂറ്റിയമ്പത്‌ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ന്യൂ ജല്‍പൈഗുരിയിലാണ്‌ യുക്‌സോമിന്‌ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. ഇവിടെ നിന്ന്‌ ടാക്‌സിയില്‍ യുക്‌സോമില്‍ എത്താവുന്നതാണ്‌. റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന്‌ ജോറെതാംഗ്‌ വഴി ഇവിടെ എത്താന്‍ ഏകദേശം ഏഴു മണിക്കൂര്‍ വേണ്ടിവരും. അതിനാല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന്‌ രാവിലെ തന്നെ പുറപ്പെടുന്നതായിരിക്കും നല്ലത്‌. ഇവിടേക്കുള്ള റോഡില്‍ വെളിച്ചവും കുറവാണ്‌. അതിനാല്‍ രാത്രികാല യാത്ര കഴിവതും ഒഴിവാക്കുക.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സിലിഗുരിയില്‍ നിന്ന്‌ 12 കിലോമീറ്റര്‍ അകലെയുള്ള ബാഗ്‌ദോഗ്രയിലാണ്‌ യുക്‌സോമിന്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം. എയര്‍പോര്‍ട്ടില്‍ നിന്ന്‌ 170 കിലോമീറ്റര്‍ അകലെയാണ്‌ യുക്‌സോം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Sun
Return On
27 Apr,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Sun
Check Out
27 Apr,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Sun
Return On
27 Apr,Mon