ദയാല്‍ ബാഗ്, ആഗ്ര

കരുണയുള്ളവരുടെ തോട്ടം എന്നര്‍ത്ഥം വരുന്ന ദയാല്‍ ബാഗ് അഥവാ സോമിബാഗ്, രാധാസോമി മതവിശ്വാസികളുടെ ആസ്ഥാനപട്ടണമാണ്. ഇവരുടെ അഞ്ചാമത്തെ ഗുരുവായ ഹുസൂര്‍  സാഹബ് ജി മഹാരാജ് 1915 ലെ വാസന്തപഞ്ചമി നാളില്‍ ഒരു മള്‍ബെറി ചെടി നട്ടുകൊണ്ടാണ് ഇതിന് തുടക്കമിട്ടത്. പ്രകൃതിരമണീയമായ ഈ പ്രദേശം ആഗ്രയില്‍ നിന്ന് 15 കിലോമീറ്റര്‍  അകലെയാണ്. പ്രതിദിനം വലിയൊരു വിഭാഗം സഞ്ചാരികളെയും വിശ്വാസികളെയുമാണ് രാധാസോമി സത് സംഗിന്റെ അനുയായികള്‍വസിക്കുന്ന ഈ കോളനി വരവേല്‍ക്കുന്നത്.

മണല്‍ കൂനകളായി കിടന്നിരുന്ന ദയാല്‍ ബാഗ്, സത് സംഗ് അനുയായികളുടെ അക്ഷീണമായ പ്രയത്നവും സമര്‍പ്പണബോധവും കൊണ്ട് മാത്രമാണ് ആയിരത്തി ഇരുനൂറ് ഏക്കറുകളിലായി പരന്ന് കിടക്കുന്ന ഇന്നത്തെ ഹരിതഭൂമിയായി മാറ്റിയത്.ഹിന്ദു തച്ചുശാസ്ത്രപ്രകാരം രൂപകല്‍പന ചെയ്ത പ്രൌഢപ്രതാപമാര്‍ ന്ന ഒരു ക്ഷേത്രം ഈ കോളനിയിലുണ്ട്. നൂറ്റിപ്പത്തടി ഉയരത്തിലാണ് ഇത് നിലകൊള്ളുന്നത്. ഇതിന്റെ കീര്‍ത്തി കേട്ടറിഞ്ഞ സന്ദര്‍ശകരുടെ പ്രവാഹം, എണ്ണത്തില്‍ ഏതാണ്ട് താജ്മഹല്‍ സന്ദര്‍ ശകരോളം തന്നെ വരും.

 

Please Wait while comments are loading...