പൊതുജനങ്ങളെ അഭിസംബോധന ചെയ്യുവാനും അവരുടെ പരാതികള്‍ കേള്‍ക്കാനും ഷാജഹാന്‍ ചക്രവര്‍ത്തിയാണ് 1631 നും '40 നും ഇടയ്ക്ക് ഈ ഹാള്‍പണിതത്. "ജനശ്രോതാക്കളുടെ ഹാള്‍ " എന്നാണ് പേരിനര്‍ത്ഥം.
നഗീന മസ്ജിദിനടുത്ത് ആഗ്രകോട്ടയിലാണ് ഈ ഹാള്‍ . കൊത്തുപണികള്‍ചെയ്തലങ്കരിച്ച 49 തൂണുകളില്‍ പടുത്തുയര്‍ ത്തിയ ഈ ഹാള്‍ഇന്തോ-പേര്‍ ഷ്യന്‍ വാസ്തുകലയുടെ ഉത്തമോദാഹരണമാണ്.
201 അടിയാണ് ഹാളിന്റെ വലിപ്പം. പരന്ന മേല്ക്കൂരകൊണ്ട് 67 അടിയോളം വരുന്ന ഭാഗം ആവരണം ചെയ്തിട്ടുണ്ട്. ഇതിനെ വേര്‍തിരിച്ച് കൊണ്ട് മൂന്ന് ഇടനാഴികളുണ്ട്. പ്രവേശനവാതിലുകള്‍വടക്കോട്ടും കിഴക്കോട്ടും അഭിമുഖമായാണ് നില്ക്കുന്നത്. ഹാളിന്റെ പുറംഭാഗത്തുള്ള ആര്‍ ക്കേഡിന് വലിയ ഒന്‍ പത് കമാനങ്ങളുണ്ട്. ചുവന്നകല്ലുകള്‍കൊണ്ടാണ് ഇത് പണിതതെങ്കിലും വെളുത്ത ഷെല്‍ പ്ളാസ്റ്റര്‍ അതിനെ ആവരണം ചെയ്തിട്ടുള്ളതിനാല്‍ വെണ്ണക്കല്‍ ശിലയാണെന്നേ തോന്നൂ.
അഷ്ടഭുജാകൃതിയില്‍ , ചക്രവര്‍ ത്തി ഇരിക്കുന്ന ജറോക്ക പോലുള്ള അറയ്ക്ക് മൂന്ന് വാതിലുകളുണ്ട്. ഇവയില്‍ അലങ്കാര ആഭരണങ്ങള്‍സൂക്ഷ്മമായി വെച്ച്പിടിപ്പിച്ചിട്ടുണ്ട്. തഖ് ത് ഇ മുറാസ(സിംഹാസന അറ) എന്നാണ് ഇത് അറിയപ്പെടുന്നത്. മന്ത്രിമാര്‍ ഇരിക്കുന്ന ഉയര്‍ന്ന വേദിയെ ബൈഠക് എന്നും വിളിക്കുന്നു. മാര്‍ബിള്‍കൊണ്ടാണ് ഇത് പണിതിരിക്കുന്നത്.



Click it and Unblock the Notifications