Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഐഹോളെ

ഐഹോളെ - ക്ഷേത്രശില്‍പകലയുടെ കളിത്തൊട്ടില്‍

43

ഭാരതീയ ക്ഷേത്രശില്‍പകലയുടെ കളിത്തൊട്ടിലെന്ന വിശേഷണത്തില്‍ കുറഞ്ഞതൊന്നും തന്നെ ഐഹോളെയ്ക്കുചേരില്ല. ചാലൂക്യന്മാരുടെ ഭരണകാലത്ത് നിര്‍മ്മിച്ച അതിശയിപ്പിക്കുന്ന ശില്‍പകലകളുള്ള ക്ഷേത്രങ്ങളാണ് ഐഹോളെയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. കര്‍ണാടകത്തിലെ മറ്റൊരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഹംപിക്ക് അടുത്താണ് ഐഹോളെ. ഭാരതീയ ക്ഷേത്ര വാസ്തുശില്‍പശൈലി രൂപപ്പെട്ടത് ഇവിടെയുള്ള ക്ഷേത്രങ്ങളിലാണെന്നാണ് പറയപ്പെടുന്നത്.

 

ഐഹോളെയെന്ന സ്ഥലനാമത്തിന് പിന്നിലെ കഥ

ചാലൂക്യന്മാരുടെ ആദ്യത്തെ തലസ്ഥാനനഗരമായിരുന്നു ഐഹോളെ. മലപ്രഭനദിയുടെ തീരത്താണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ഐഹോളെയുമായി ബന്ധപ്പെടുത്തി ഒട്ടേറെ ഐതിഹ്യകഥകള്‍ പറഞ്ഞുവരുന്നുണ്ട്. പരശുരാമനുമായി ബന്ധപ്പെട്ടതാണ് ഇതിലൊരു കഥ. ക്ഷത്രിയദ്വേഷമുള്ള പരശുരാമന്‍ ഒരുകാലത്ത് ഇവിടെ ജീവിച്ചിരുന്നുവത്രേ. പ്രധാനപ്പെട്ട പല ക്ഷത്രിയരെയും വധിച്ച പരശുരാമന്‍ ഒരിക്കല്‍ ഇവിടെ തിരിച്ചെത്തി ക്ഷത്രിയരക്തം പുരണ്ട തന്റെ മഴു കഴുകാനായി മലപ്രഭ നദിയില്‍ ഇറങ്ങി. മഴുവില്‍ കട്ടപിടിച്ചിരന്ന രക്തം കഴുകിയതോടെ നദിയിലെ വെള്ളത്തിനും ചോരനിറമായി. അങ്ങനെയാണ്രേത ഈ സ്ഥലത്തിന് ഐഹോളെയെന്ന് പേര് വന്നത്. എന്തൊരു നദി (ംവമ േമ ൃശ്‌ലൃ!) എന്നാണ് ഐഹോളെയെന്ന വാക്കിന്റെ അര്‍ത്ഥം.

ഐഹോളെയിലെ പ്രത്യേകതകള്‍

ചാലൂക്യരാജാക്കന്മാര്‍ പണികഴിപ്പിച്ച 125 ക്ഷേത്രങ്ങളും അഞ്ചാം നൂറ്റാണ്ടില്‍ പണിത ലാദ് ഖാന്‍ ക്ഷേത്രം എന്നിവയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍. ഇതുകൂടാതെ ഗൗഡ ക്ഷേത്രം, സൂര്യാനാരായണ ക്ഷേത്രം, ദുര്‍ഗ ക്ഷേത്രം എന്നിവയുമുണ്ട്. രാവണ ഫടി ഗുഹാക്ഷേത്രം ഇവിടത്തെ പഴക്കംചെന്ന ഗുഹാക്ഷേത്രങ്ങളില്‍ ഒന്നാണ്. ചരിത്രപ്രധാനമായ ഒട്ടേറെ ലിഖിതങ്ങളും മറ്റും ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നും 483 കിലോമീറ്റര്‍ അകലത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.

ഐഹോളെ പ്രശസ്തമാക്കുന്നത്

ഐഹോളെ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഐഹോളെ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഐഹോളെ

  • റോഡ് മാര്‍ഗം
    ബദമി, പട്ടടകള്‍, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് ബസ് സര്‍വ്വീസുണ്ട്. സര്‍ക്കാര്‍ ബസുകളും െ്രെപവറ്റ് ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ബഗല്‍കോട്ട് ആണ് ഐഹോളെയ്ക്ക് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. തീവണ്ടി ഇറങ്ങി 34 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഐഹോളെയില്‍ എത്താം. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം തീവണ്ടി മാര്‍ഗം ഇവിടെയെത്തുക എളുപ്പമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബെല്‍ഗാമിലാണ് തൊട്ടടുത്ത വിമാനത്താവളമുള്ളത്. ഇത് ഡൊമസ്റ്റിക് എയര്‍പോര്‍ട്ടാണ്. വിമാനത്താവളത്തില്‍ നിന്നും ഐഹോളെയ്ക്ക് 162 കിലോമീറ്റര്‍ ദൂരമുണ്ട്. അടുത്തുകിടക്കുന്ന അന്താരാഷ്ട്ര വിമാനത്താവളം ബാംഗ്ലൂരിലാണ്. ബാംഗ്ലൂരില്‍ നിന്നും ഇവിടേക്ക് 514 കിലോമീറ്ററുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
17 Jun,Wed
Return On
18 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
17 Jun,Wed
Check Out
18 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
17 Jun,Wed
Return On
18 Jun,Thu