മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ 1571ല്‍ പണികഴിപ്പിച്ചതാണ് ഈ പള്ളി. ദര്‍ഗഷെരീഫിലെ ഷാജഹാനി ഗേറ്റ്, ബുലന്ദ് ദര്‍വാസ എന്നിവയ്ക്കിടയിലാണ് അക്ബറി മസ്ജിദ് സ്ഥിതിചെയ്യുന്നത്. ചുവന്ന മണല്‍ക്കല്ലിലാണ് പള്ളി പണിതിരിയ്ക്കുന്നത്. ഇപ്പോള്‍ ഇവിടെ മൊയ്‌ന്വ ഉസ്മാനിയ ദാരുള്‍ ഉലൂം പ്രവര്‍ത്തിക്കുകയാണ്. അറബിക്, പേര്‍ഷ്യന്‍ ഭാഷകള്‍ എന്നിവയ്‌ക്കൊപ്പം മതപാഠങ്ങള്‍കൂടി പഠിപ്പിയ്ക്കുന്ന സ്ഥാപനമാണ് ഉലൂം. ദര്‍ഗ ഷെരീഫില്‍ നടത്തിയപ്രാര്‍ത്ഥനകളെത്തുടര്‍ന്ന് പിന്‍ഗാമിയെ ലഭിച്ച സന്തോഷത്തിലാണേ്രത അക്ബര്‍ ചക്രവര്‍ത്തി ഈ കെട്ടിടം പണികഴിപ്പിച്ചത്.



Click it and Unblock the Notifications