അജ്മീര്‍ നഗരത്തില്‍ നിന്നും ദേശീയപാത 8ല്‍ ബീവാറിലേയ്ക്കുള്ള വഴിയില്‍ 26 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മന്‍ഗ്ലിയവസ് എന്ന സ്ഥലത്തെത്താം. അപൂര്‍വ്വ ജനുസ്സില്‍പ്പെട്ട് എണ്ണായിരത്തോളം വര്‍ഷം പഴക്കമുള്ള രണ്ട് വൃക്ഷങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ഹൈന്ദവ പുരാണങ്ങളില്‍പ്പറയുന്ന ആവശ്യപ്പെടുന്നതെന്തും നല്‍കുന്ന കല്‍പ വൃക്ഷമെന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. ഈ അപൂര്‍വ്വത കാണാനായി ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്. സന്ദര്‍ശകര്‍ വൃക്ഷത്തില്‍ ചരടുകെട്ടുന്നതാണ് പ്രധാന ആചാരം, പ്രാര്‍ത്ഥനയോടെ ചരട് കെട്ടിയാല്‍ ആഗ്രഹിയ്ക്കുന്ന കാര്യം നടക്കുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications