ലാല്‍ മന്ദിര്‍(ചുവന്ന ക്ഷേത്രം) എന്നുകൂടി പേരുള്ള നാസിയാന്‍ ടെംപിള്‍ 1865ല്‍ പണിതീര്‍ത്തതാണ്. അജ്മീറിലെ പൃഥ്വിരാജ് മാര്‍ഗിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജൈനമതത്തിലെ ആദ്യത്തെ തീര്‍ത്ഥങ്കരനായ ആദിനാഥപ്രഭുവാണ് രണ്ട് നിലയുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തെ രണ്ടായി തിരിച്ചിട്ടുണ്ട്. ഒരുഭാഗം ആരാധനാസ്ഥലമാണ് അവിടെയാണ് ആദിനാഥന്റെ പ്രതിഷ്ഠയുള്ളത്. മറ്റൊരുഭാഗം വലിയ ഹാളാണ് ഇവിടെ ഒരു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്.
മ്യൂസിയത്തിന്റെ ഉള്‍ഭാഗം സ്വര്‍ണം കൊണ്ടാണ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. ആദിനാഥപ്രഭുവിന്റെ ജീവിതത്തിലെ അഞ്ച് ഘട്ടങ്ങളായിരുന്ന പഞ്ച കല്യാണക് ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഹാള്‍ മുഴുവനായും ബെല്‍ജിയം സ്റ്റെയിന് ഗ്ലാസ്, മിനറല്‍ കളര്‍ പെയിന്റിങ്, സ്റ്റെയിന് ഗ്ലാസ് വേലകള്‍ എന്നിവകൊണ്ട് അലങ്കരിച്ചിരിയ്ക്കുകയാണ്.
സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഇതിനെ ഗോള്‍ഡന്‍ ടെംപിള്‍(സ്വര്‍ണ മന്ദിര്‍)എന്നും വിളിയ്ക്കുന്നുണ്ട്. സ്വര്‍ണം, വെള്ളിഎന്നിവകൊണ്ട് നിര്‍മ്മിയ്ക്കുകയും വിലയേറിയ കല്ലുകളാല്‍ അലങ്കരിയ്ക്കുകയും ചെയ്തതിനാല്‍ ഇതിനെ സോണി ജി കി സൈയാന്‍ എന്നും വിളിയ്ക്കാറുണ്ട്.