Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» അലഹബാദ്‌

അലഹബാദ്‌: മഹാ കുംഭമേളയുടെ വേദി

41

ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ നഗരമാണ്‌ അലഹബാദ്‌. മതപരമായും രാഷ്‌ട്രീയപരമായും ചരിത്രപരമായും പ്രാധാന്യമുള്ള രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ഒന്നാണിത്‌. പല പ്രകാരത്തില്‍ ഈ നഗരം പ്രശസ്‌തമാണ്‌. ഹിന്ദുക്കളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രം എന്നതിന്‌ പുറമെ ആധുനിക ഇന്ത്യയുടെ വിധി എഴുതുന്നതില്‍ അലഹബാദിന്റെ സ്ഥാനം വളരെ വലുതാണ്‌. മുമ്പ്‌ പ്രയാഗ്‌ എന്നറിയപ്പെട്ടിരുന്ന ഈ നഗരത്തെ പറ്റി ഇന്ത്യന്‍ പുരാണങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും വേദങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്‌.

അലഹബാദിന്റെ ചരിത്രം

മുകള്‍ ചക്രവര്‍ത്തിയായിരുന്ന അക്‌ബര്‍ ആണ്‌ 1575 ല്‍ നഗരത്തിന്റെ പേര്‌ ഇലഹബാദ്‌ എന്നാക്കി മാറ്റിയത്‌. പിന്നീട്‌ കുറേക്കാലങ്ങള്‍ക്ക്‌ ശേഷം അലഹബാദ്‌ എന്നായി മാറി. ജലപാതകളാല്‍ ശ്രദ്ധേയമായ ഉത്തരേന്ത്യന്‍ നഗരമെന്ന നിലയില്‍ അലഹബാദിന്റെ പ്രാധാന്യം അക്‌ബര്‍ മനസ്സിലാക്കുകയും ത്രിവേണി സംഗമ തീരത്ത്‌ തുറമുഖം നിര്‍മ്മിക്കുകയും ചെയ്‌തിരുന്നു.

പിന്നീട്‌ ബ്രിട്ടീഷ്‌ ഭരണത്തിനെതിരെയുള്ള സ്വാതന്ത്ര്യസമരകാലഘട്ടത്തിലും അലഹബാദിന്റെ പ്രധാന്യം ഉയര്‍ന്നു വന്നു. 1885 ല്‍ അലഹബാദിലാണ്‌ ആദ്യ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ നടന്നത്‌. 1920 ല്‍ മഹാത്മാഗാന്ധി അഹിംസ സമരം തുടങ്ങുന്നതും ഇവിടെ നിന്നുമാണ്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ വടക്ക്‌ പടിഞ്ഞാറന്‍ പ്രവശ്യയുടെ തലസ്ഥാനമായിരുന്നു അലഹബാദ്‌. ഈ പ്രത്യേക കാലഘട്ടത്തിന്റെ പ്രതിഫലനങ്ങള്‍ അലഹബാദിലെ മ്യൂര്‍ കോളജിലും ഓള്‍സയന്‍സ്‌ കത്തീഡ്രലിലും ഇന്നും കാണാന്‍ കഴിയും.

തീര്‍ത്ഥാടന കേന്ദ്രമായ അലഹബാദ്‌

ഹിന്ദുക്കളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ ഇന്ന്‌ പ്രശസ്‌തമാണ്‌ അലഹബാദ്‌. ലോക സൃഷ്‌ടാവായ ബ്രഹാമാവ്‌ പ്രകൃഷ്‌ട യജ്ഞത്തിന്‌ തിരഞ്ഞെടുത്ത സ്ഥലമാണ്‌ അലഹബാദ്‌ എന്നാണ്‌ ഐതീഹ്യം. ഈ സ്ഥലത്തിന്റെ പുണ്യം മുന്‍കൂട്ടി കണ്ട അദ്ദേഹം `തീര്‍ത്ഥ രാജ്‌' അഥവ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ രാജാവ്‌ എന്ന്‌ ഈ സ്ഥലത്തിന്‌ പേര്‌ നല്‍കിയതായാണ്‌ പറയപ്പെടുന്നത്‌.

ഗംഗ, യമുന, പുരാണങ്ങളില്‍ പറയുന്ന സരസ്വതി എന്നീ പുണ്യ നദികളുടെ സംഗമ സ്ഥലമാണ്‌ അലബാദ്‌. മഹാകുഭ മേള ഉള്‍പ്പടെയുള്ള നിരവധി മതപരമായ ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും വേദിയാണ്‌ മൂന്ന്‌ പുണ്യനദികളുടെ സംഗമ സ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ മേളയായി കണക്കാപ്പെടുന്ന മഹാകുംഭമേളയുടെ സമയത്ത്‌ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ആയിരകണക്കിനാളുകളാണ്‌ ത്രിവേണി സംഗമസ്ഥാനത്ത്‌ സ്‌നാനത്തിനായെത്തുന്നത്‌.

അലഹബാദിലെ കുംഭമേള

പന്ത്രണ്ട്‌ വര്‍ഷം കൂടുമ്പോഴാണ്‌ മഹാകുംഭമേള കൊണ്ടാടുന്നത്‌. 2013 ജനുവരിയിലായിരുന്നു കുംഭമേള അവസാനമായി നടന്നത്‌. ഇതിനു മുമ്പ്‌ നടന്ന 2001 ലെ കുംഭമേളയില്‍ പ്രധാന സ്‌നാന ദിവസം 400 ലക്ഷം ആളുകളാണ്‌ പങ്കെടുത്തത്‌. ഇതോടെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ജനസംഗമം എന്ന റെക്കോഡ്‌ കുംഭമേള മറികടന്നു.

മഹാ കുംഭ മേളയ്‌ക്ക്‌ പുറമെ എല്ലാ ആറ്‌ വര്‍ഷം കൂടുമ്പോഴും അര്‍ദ്ധ കുംഭ മേള ഉണ്ടാവാറുണ്ട്‌. എല്ലാ ജനുവരി മാസത്തിലും ത്രിവേണി സംഗമത്തില്‍ മാഘ്‌ മേളയും നടത്താറുണ്ട്‌. ഈ ദിനങ്ങളില്‍ പാപനാശത്തിനായി ജനങ്ങള്‍ കൊടും തണുപ്പു പോലും കണക്കിലെടുക്കാതെ ത്രിവേണി സംഗമത്തില്‍ മുങ്ങി കുളിക്കാറുണ്ട്‌. കുംഭ മേള കാലത്ത്‌ അലഹബാദിലെ വിനോദ സഞ്ചാരം ശക്തമാകുന്നതായി കാണാം .

രാജ്യത്തിന്റെ മതപരവും സാംസ്‌കാരികവും ചരിത്രപരവുമായ സംഭവ വികാസങ്ങളില്‍ അലഹബാദിന്റെ സ്ഥാനം ഓരോ കാലഘട്ടങ്ങളിലും വളരെ വലുതാണ്‌. മഹാദേവി വര്‍മ, ഹരിവന്‍ഷ റായ്‌ ബച്ചന്‍, മോത്തിലാല്‍ നെഹ്‌റു, ജവഹര്‍ലാല്‍ നെഹ്‌റു, മുരളി മനോഹര്‍ ജോഷി തുടങ്ങി പ്രശസ്‌തരായ നിരവധി പേര്‍ അലഹബാദില്‍ നിന്നുള്ളവരാണ്‌. അലഹബാദ്‌ വിനോദസഞ്ചാരത്തില്‍, മതപരവും സാംസ്‌കാരികവും ചരിത്രപരവുമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നതില്‍ സംശയമില്ല.

അലഹബാദിലെ വിനോദ സഞ്ചാ കേന്ദ്രങ്ങള്‍

സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അലഹബാദിലുണ്ട്‌. ക്ഷേത്രങ്ങള്‍, കോട്ടകള്‍, സര്‍വ്വകലാശാലകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയില്‍ പട്ടാല്‍ പുരി ക്ഷേത്രം, ഹനുമാന്‍ ക്ഷേത്രം, ബഡെ ഹനുമാന്‍ജി ക്ഷേത്രം, ശിവ കോട്ടിമഹാദേവ ക്ഷേത്രം, അലോപി ദേവി ക്ഷേത്രം, കല്യാണി ദേവി ക്ഷേത്രം, മങ്കമേശ്വര്‍ക്ഷേത്രം, നാഗ്‌ വാസുകി ക്ഷേത്രം ബെന്നിമാധവ്‌ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്‌. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പൂര്‍വികരുടെ വസതിയായ ആനന്ദ ഭവനാണ്‌ അലഹബാദില്‍ സന്ദര്‍ശിക്കാനുള്ള പ്രധാന സ്ഥലങ്ങളില്‍ ഒന്ന്‌. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരകാലത്ത്‌ രാഷ്‌ട്രീയ നേതാക്കളുടെ കേന്ദ്ര സ്ഥാനമായിരുന്നു ഇവിടം. അലഹബാദ്‌ കോട്ട, മിന്റോ പാര്‍ക്‌, ആല്‍ഫ്രഡ്‌ പാര്‍ക്‌, തോണ്‍ഹില്‍ മെയ്‌നി മെമ്മോറിയല്‍,ഖുസ്‌റോ ബാഗ്‌ തുടങ്ങി ബ്രിട്ടീഷ്‌, മുഗുള്‍ ഭരണകാലഘട്ടത്തിന്റെ നിരവധി സ്‌മാരകങ്ങള്‍ ഇവിടെ കാണാനുണ്ട്‌. രാജ്യത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ്‌ അലഹബാദ്‌. ഇന്ത്യയിലെ ഏറ്റവും പഴയ ഇംഗ്ലീഷ്‌ ഭാഷ സര്‍വകലാശാലകളില്‍ ഒന്നാണ്‌ അലഹബാദ്‌ യൂണിവേഴ്‌സിറ്റി. സര്‍ വില്യം മൂറിന്റെ ശ്രമ ഫലമാണ്‌ ഈ സര്‍വകലാശാല തുടങ്ങുന്നത്‌. ഇദ്ദേഹത്തിന്റെ പേരില്‍ ഉള്ള അലഹബാദിലെ കോളേജാണ്‌ മൂര്‍ കോളേജ്‌. എവിങ്‌ ക്രിസ്‌ത്യന്‍ കോളേജാണ്‌ നഗരത്തിലെ മറ്റൊരു പ്രധാന വിദ്യാഭ്യാസ സ്ഥാപനം. അലഹബാദ്‌ പബ്ലിക്‌ ലൈബ്രറിയും ഇവിടെയുണ്ട്‌.

സൗരയൂഥത്തെ കുറിച്ച്‌ കൂടുതല്‍ അറിയാന്‍ സഹായിക്കുന്നതാണ്‌ അലബാദിലെ ജവഹര്‍ പ്ലാനിറ്റോറിയം. ഇന്ത്യയിലെ ആദ്യ കാല ഹൈക്കോടതികളില്‍ ഒന്നായ അലഹബാദ്‌ ഹൈക്കോടതിയാണ്‌ മറ്റൊരു പ്രധാന സ്ഥലം.

അലഹബാദ്‌ പ്രശസ്തമാക്കുന്നത്

അലഹബാദ്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം അലഹബാദ്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം അലഹബാദ്‌

  • റോഡ് മാര്‍ഗം
    ദേശീയ പാത 2 ഉം 27 ഉം അലഹബാദില്‍ കൂടിയാണ്‌ കടന്നു പോകുന്നത്‌. സമീപ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്‌ക്കും ഇവിടെ നിന്നും ബസ്‌ ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങി പ്രധാന നഗരങ്ങളുമായി വളരെ നല്ല രീതിയില്‍ റയില്‍ മാര്‍ഗം ബന്ധപ്പെട്ടു കിടക്കുന്ന നഗരമാണ്‌ അലഹബാദ്‌. ദാരാഗാങ്‌, പ്രയാഗ്‌, റാംബാഗ്‌, അലഹബാദ്‌ ജംഗ്‌ഷന്‍ എന്നിങ്ങനെ നാല്‌ പ്രധാന റെയില്‍വെ സ്റ്റേഷനുകള്‍ നഗരത്തിലുണ്ട്‌. തീര്‍ത്ഥാടന കാലയളവില്‍ പ്രയാഗ്‌ ഘട്ട്‌ എന്നൊരു സ്റ്റേഷന്‍ കൂടി പ്രവര്‍ത്തനം നടത്താറുണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    അലഹബാദ്‌ എയര്‍പോര്‍ട്ട്‌ ബാംറോലി ഫീല്‍ഡ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. ഇത്‌ ശരിക്കും സൈന്യത്തിനായുള്ളതാണ്‌. എങ്കിലും എല്ലാ ദിവസവും ഡല്‍ഹിയില്‍ നിന്നും കാണ്‍പൂര്‍ വഴി എയര്‍ ഇന്ത്യയുടെ ഒരു ഫ്‌ളൈറ്റ്‌ ഇവിടേയ്‌ക്ക്‌ സര്‍വീസ്‌ നടത്താറുണ്ട്‌. വാരണാസിയിലേയ്‌ക്കോ, ലക്‌നൗവിലേയ്‌ക്കോ വിമാനത്തിലെത്തിയിട്ട്‌ അവിടെ നിന്നും ബസിലോ ട്രയിനിലോ അലഹബാദിലേയ്‌ക്കെത്തുന്നതാണ്‌ ഏറ്റവും എളുപ്പ മാര്‍ഗ്ഗം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed