ബീബീ കാ മഖ്ബാരയ്ക്ക് സമീപത്തായാണ് ഔറംഗബാദ് ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. രണ്ടാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാണ് ബുദ്ധിസ്റ്റ് കാലഘട്ടത്തിലെ ഈ ഗുഹകള്‍ പുറംലോകം അറിഞ്ഞത് എന്ന് കരുതപ്പെടുന്നു. രണ്ട് ലൊക്കേഷനുകളിലായി പത്ത് ഗുഹകളാണ് ഇവിടെയുള്ളത്.
പടിഞ്ഞാറ് വശത്തായി അഞ്ച് ഗുഹകളും കിഴക്ക് ഭാഗത്തായി ബാക്കി അഞ്ച് ഗുഹകളുമാണ് ഇവിടെയുള്ളത്. മൂന്ന്, അഞ്ച് ഗുഹകളാണ് ഇതില്‍ ഏറ്റവും മികച്ചത്. താന്ത്രിക് ഹിന്ദുയിസത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടതാണ് ഗുഹകളുടെ നിര്‍മിതി എന്നുപറയാം.



Click it and Unblock the Notifications