പ്രശസ്തമായ എല്ലോറ ഗുഹകള്‍ക്ക് സമീപത്തായാണ് ഗൃഷ്ണേശ്വര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് ഇത്. ശിവന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ജ്യോതിര്‍ലിംഗമാണ് ഇവിടത്തെ പ്രത്യേകത. ശിവന് പ്രധാന മൂര്‍ത്തിയായുള്ള ഈ പ്രശസ്ത ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രം ഗുഷുമേശ്വര് എന്ന പേരിലും അറിയപ്പെടുന്നു. ഓരോ വര്‍ഷവും പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഗൃഷ്ണേശ്വര്‍ ക്ഷേത്രത്തിലെത്തിച്ചേരുന്നത്. അഹില്യാബായിയാണ് ക്ഷേത്രം നിര്‍മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം നാലായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് ഛത്രപതി ശിവജിയുടെ മുത്തച്ഛനാണ് ഈ ക്ഷേത്രം നവീകരിച്ചത് എന്നാണ് വിശ്വാസം. പതിനാറാം നൂറ്റാണ്ടിലായിരുന്നു ഇത്. ഔന്ഥ നാഗനാഥില്‍ നിന്നും വളരെ എളുപ്പത്തില്‍ ഇവിടെയെത്തിച്ചേരാം. ഔന്ഥ നാഗനാഥില്‍ നിന്നും റോഡ് മാര്‍ഗം ഏകദേശം നാലുമണിക്കൂര്‍ സമയം മാത്രമേ ഇവിടേക്ക് വേണ്ടിവരൂ.