ഔറംഗബാദിലെ മനോഹരമായ ഒരു കാഴ്ചാനുഭവമാണ് ഷാ ഗഞ്ച് മസ്ജിദ്. മൂന്ന് വശങ്ങളിലും ഷോപ്പുകളും ബാക്കിയുള്ള ഒരു വശത്ത് പ്രവേശനകവാടവുമായി അല്‍പം ഉയര്‍ന്ന പ്രതലത്തിലാണ് ഷാ ഗഞ്ച് മസ്ജിദ് സ്ഥിതിചെയ്യുന്നത്. ഇന്‍ഡോ - സാര്‍സനിക് നിര്‍മാണരീതിയിലാണ് ഷാ ഗഞ്ച് മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്. 24 തൂണുകളുണ്ട് അകത്തളത്തില്‍, ഇതില്‍ ആറെണ്ണം ചതുരാകൃതിയിലാണ്. രണ്ട് വാട്ടര്‍ ടാങ്കുകള്‍ മുന്‍വശത്തായി കാണാം. പ്രവേശനകവാടത്തിലായി രണ്ട് ഗോപുരങ്ങളോട് കൂടിയ ഒരു ചെറിയ മസ്ജിദും കാണാം.



Click it and Unblock the Notifications