ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയുടെ ഉപവിഭാഗമാണ് ഗുണ്ടാല. തലസ്ഥാന നഗരമായ ഹൈദരബാദില്‍ നിന്ന് 258 കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലം ഭദ്രാചലം പട്ടണത്തില്‍ നിന്ന് 5 കിലോമീറ്റര്‍ മാത്രം ദൂരെയാണ്. ചൂട് വെള്ളമുള്ള ഇവിടത്തെ അരുവികളില്‍ കുളിക്കാന്‍ തണുപ്പ് കാലത്ത് ദൈവങ്ങളായ ബ്രഹ്മാവും വിഷ്ണുവും ശിവനും സന്നിഹിതരാവുമെന്ന് ആളുകള്‍ വിശ്വസിക്കുന്നു. പ്രപഞ്ചത്തിന്‍റെ സൃഷ്ടാവായ ബ്രഹ്മാവും പരിപാലകനായ വിഷ്ണുവും സംഹാരകനായ ശിവനുമാണ് ഹിന്ദുമതത്തിലെ പ്രമുഖ ആരാധന മൂര്‍ത്തികള്‍.
ഇവരുടെ ദിവ്യ സാന്നി ദ്ധ്യം കൊണ്ടനുഗ്രഹീതമായ ഈ ചുടുനീരുറവകള്‍ വിശ്വാസികള്‍ സന്ദര്‍ശിക്കാതിരിക്കില്ല.ഈ അരുവികളില്‍ മുങ്ങിനിവരുന്നത് ഒരുപാട് രോഗങ്ങള്‍ക്ക് ശാന്തിയേകുമെന്നും പാപമുക്തിക്ക് കാരണമാകുമെന്നും സങ്കല്‍പിക്കപ്പെടുന്നു. ഗോദാവരി നദിയുടെ തീരത്ത് ധാരാളം ചുടുനീരുറവകളുണ്ട്. ഇവിടങ്ങളിലേക്ക് നാടിന്‍റെ എല്ലാ ഭാഗത്ത്നിന്നും ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ കാണാന്‍ വരാറുണ്ട്.



Click it and Unblock the Notifications