നഗരത്തില്‍ നിന്നും 51 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ക്ഷേത്രത്തിലെത്താം. കപിലമുനി ദേഹത്യാഗം ചെയ്തത് ഇവിടെയുള്ള ഒരു ആല്‍മരത്തിന് കീഴിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിന് പുറമെ ഇവിടെ 32 ഘട്ടങ്ങളുമുണ്ട്. മനുഷ്യനിര്‍മ്മിതമായ ഒരു തടാകത്തിലാണ് ഈ 32 സ്‌നാനഘട്ടങ്ങളും പണിതിരിക്കുന്നത്.
ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ഇവിടെ സ്‌നാനം ചെയ്യുന്നത് പുണ്യം നല്‍കുമെന്നാണ് കരുതുന്നത്. എല്ലാവര്‍ഷവും കാര്‍ത്തിക മാസത്തില്‍ ഇവിടെ ഉത്സവം നടക്കാറുണ്ട്. ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കാലിച്ചന്ത വളരെ പ്രശസ്തമാണ്. തീവണ്ടിമാര്‍ഗ്ഗവും ബസ്, ടാക്‌സി എന്നിവയിലോ ഇവിടെയെത്താവുന്നതാണ്.



Click it and Unblock the Notifications