മുരാ പുക്കില്‍ ആറു ഗുഹകളുണ്ട്. പണ്ട് കാലത്ത് ഇവിടെയുണ്ടായിരുന്ന മനുഷ്യത്തീനിയായ കഴുകനില്‍ നിന്നും രക്ഷ നേടാന്‍ ഇവിടത്തെ പ്രദേശവാസികള്‍ കുഴിച്ചതാണ് ഈ ഗുഹകളെന്നാണ് പുരാണം പറയുന്നത്.
ആ കഥയിങ്ങനെ.പണ്ടുകാലത്ത് മുരാ എന്ന പേരില്‍ ഒരു വലിയ കഴുകന്‍ ഈ പ്രദേശത്ത് വസിച്ചിരുന്നു.ക്രൂരനായ ആ കഴുകന്‍ തന്‍റെ ഇരകളെ പിടിച്ചിരുന്നത് ഒരു പ്രത്യേകതരത്തിലായിരുന്നു. ആദ്യം അവന്‍ കുടിലുകള്‍ക്കു മുകളില്‍ കയറിയിരിക്കും. പിന്നീട് തന്‍റെ വാല്‍ കുടിലിന്‍റെ പിന്‍വശത്തെ വാതിലിലൂടെയിട്ട് മനുഷ്യരെ മുന്‍ വാതിലിലൂടെ വരാന്‍ പ്രേരിപ്പിക്കും. പേടിച്ച് മുന്‍വശത്തുകൂടി ഓടുന്നവരെ അവന്‍ തന്‍റെ കൊക്കുകള്‍ കൊണ്ടെടുത്ത് കൊന്ന് തിന്നും.
അങ്ങനെ ഓരോ ദിവസവും ഇത് ആവര്‍ത്തിച്ച് അവന്‍ ഗ്രാമവാസികളെ പീഢിപ്പിക്കാന്‍ തുടങ്ങി. ഇത് സഹിക്കാനാവാതെ ഗ്രാമവാസികള്‍ ഒരു പോംവഴി കണ്ടുപിടിച്ചു. അവര്‍ ഒന്നിച്ച് ആറു ഗുഹകള്‍ ഉണ്ടാക്കി അതില്‍ താമസം തുടങ്ങി.അങ്ങനെ മന്യഷ്യത്തീനി കഴുകനില്‍ നിന്നും നാട്ടുകാര്‍ രക്ഷ നേടി.
ചാമ്പൈയില്‍ നിന്നും ടാക്സി വഴി 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ യാത്രക്കാര്‍ക്ക് മുരാ പൂക്കിലെത്താം.



Click it and Unblock the Notifications