ചെറുതെങ്കിലും ഛന്ദേരിയുടെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ളതാണ് കീര്‍ത്തിദുര്‍ഗ കോട്ട സ്ഥിതി ചെയ്യുന്ന മലയുടെ അടിവാരത്തുള്ള ബാല കില കോട്ട. ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന കണ്ണിംഗ്ഹാം ആണ് ഈ കോട്ടക്ക് ബാലകില എന്ന് പേരിട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 70 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടയുടെ വിസ്തൃതി എന്ന് പറയാവുന്നത് ഏഴ് മീറ്റര്‍ വിസ്തൃതിയിലുള്ള ഭാഗമാണ്.
ബാദല്‍ മഹല്‍ ദര്‍വാസ വരെ ബാലകിലയുടെ നിര്‍മാണത്തിന് ഉപയോഗിച്ച കല്ലുകൊണ്ടുള്ള ബ്ളോക്കുകള്‍ നീളുന്നുണ്ട്. എന്നാല്‍ ബാദല്‍മഹല്ലില്‍ നിന്ന് ബാലകിലയിലേക്ക് പ്രവേശനകവാടങ്ങള്‍ ഒന്നും ഇല്ലതാനും. രൂപകല്‍പ്പനയിലെ അത്ഭുതമായാണ് ഇത് ഗണിക്കപ്പെടുന്നത്.
പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ഈ കോട്ടയുടെ പുറം മതിലിനും അകം മതിലിനും ഇടയിലെ ഇടനാഴിയും രൂപകല്‍പ്പനയിലെ മികവിന്‍െറ മറ്റൊരു ഉദാഹരണമാണ്. എട്ട് മീറ്റര്‍ ഉയരത്തിലാണ് കോട്ടയുടെ മതിലുകള്‍ ഉള്ളത്. കീര്‍ത്തിദുര്‍ഗിലേക്കും പുരാനി അദാലത്തിലേക്കും രണ്ട് കവാടങ്ങളുള്ള കോട്ടയുടെ രൂപകല്‍പ്പനയിലെ മികവാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.



Click it and Unblock the Notifications