ഛന്ദേരിയിലെ പ്രശസ്തമായ കിണറാണ് ഇത്. ചവിട്ടുപണികളോടെയുള്ള കിണറ്റില്‍ സമുദ്രത്തില്‍ വെള്ളം ഉള്ളിടത്തോളം കാലം വെള്ളമുണ്ടാകുമെന്നാണ് വിശ്വാസം. എല്ലാ വര്‍ഷവും ഇതില്‍ ഒരേ നിരപ്പില്‍ തന്നെയാണ് വെള്ളമുള്ളതെന്നതാണ് മറ്റൊരു അത്ഭുതം. 1485ല്‍ സുല്‍ത്താന്‍ ഗിയാസുദ്ധീന് ഷാ ഖില്‍ജിയുടെ ഭരണകാലത്ത് ഷേര്‍ഖാനാണ് ഈ കിണര്‍ നിര്‍മിച്ചത്.
ചതുരാകൃതിയില്‍ 60 അടി വ്യാപ്തിയുള്ള കിണറിന് നാല് നിലയോളം ആഴമുണ്ട്. പ്രധാന കവാടത്തില്‍ നിന്ന് കിണറിന്‍െറ ആഴം വരെ ചവിട്ടുപടികളുണ്ട്.