രണ്ട് നൂറ്റാണ്ട് നീണ്ട ബുന്ദേല രാജാക്കന്‍മാരുടെ കാലത്താണ് ചന്ദേരയിലെ പല പ്രമുഖ കെട്ടിടങ്ങളും സ്മാരകങ്ങളും നിര്‍മിച്ചത്. ഇക്കാലത്തെ കോടതിയാണ് പുരാനി അദാലത്ത് അല്ലെങ്കില്‍ ന്യായാലയ. രണ്ട് നിലകളിലായുള്ള ചതുരാകൃതിയിലുളള കെട്ടിടമാണ് ഇത്.
മൂന്ന് നിലകളിലായുള്ള കവാടത്തിലൂടെയാണ് കെട്ടിടത്തിലേക്കുള്ള പ്രവേശനം. മനോഹരമായ അലങ്കാര പണികളാല്‍ തീര്‍ത്ത പ്രവേശന കവാടത്തിന്‍െറ മേല്‍ക്കൂര കൊത്തുപണികളാലും സമ്പന്നമാണ്. അന്നത്തെ കാലത്തെ കെട്ടിടങ്ങളില്‍ പൊതുവായി കാണപ്പെടുന്ന താമരതാണ് മേല്‍ക്കൂരയില്‍ കൊത്തിവെച്ചിരിക്കുന്നത്.
മുന്‍വശത്തെ മതിലുകളെ ജ്യാമിതീയ രൂപങ്ങളാണ് അലങ്കരിക്കുന്നത്. കെട്ടിടത്തിന്‍െറ വാതിലില്‍ ആകട്ടെ ആനയുടെ രൂപങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. മേല്‍ക്കൂരക്ക് പുറത്തേക്ക് തള്ളിനില്‍ക്കുന്ന ബാല്‍ക്കണികളാണ് കെട്ടിടത്തിന് ഉള്ളത്.



Click it and Unblock the Notifications