Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ചൗല്‍

പഴമയുടെ പ്രൗഢിയില്‍ ചൗല്‍ എന്ന പോര്‍ട്ടുഗീസ് സിറ്റി

13

മുംബൈയില്‍ നിന്നും 111  കിലോമീറ്റര്‍ ദൂരത്തിലായാണ് പോര്‍ട്ടുഗീസ് സിറ്റി എന്നറിയപ്പെടുന്ന ചൗല്‍. മഹാരാഷ്ട്രയിലെ റൈഗാഡ് ജില്ലയിലാണ് പോയകാല പ്രതാപത്തിന്റെ കഥകള്‍ മാത്രം പറയാനുള്ള ചൗല്‍ സ്ഥിതി ചെയ്യുന്നത്. മുംബൈയുടെ തെക്കുഭാഗത്തുള്ള ഈ പുരാതന നഗരത്തിന് ഇന്നലെയുടെ പ്രൗഢി മാത്രമാണ് ഇന്ന് ഓര്‍മിക്കാനുള്ളത്.

 

ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പോര്‍ട്ടുഗീസുകാര്‍ ചൗലിലെത്തുന്നത് എന്നാണ് ചരിത്രം. 1521 ലായിരുന്നു ഇത്. പിന്നീട് 1570 ല്‍ അഹമ്മദ് നഗറിലെ ഷാഹി സുല്‍ത്താന്‍ എന്ന നൈസാം ഈ നഗരം നശിപ്പിച്ചെങ്കിലും 1613 ല്‍ ചൗല്‍ വീണ്ടും ഉയര്‍ച്ചയിലേക്ക് വരികയായിരുന്നു.

കാഴ്ചകള്‍

ആലിബാഗിന് സമീപത്തായാണ് ചൗല്‍ എന്ന മനോഹരമായ വിനോദസഞ്ചാര കേന്ദ്രത്തിന്റെ നില്‍പ്. നിരവധി രാജവംശങ്ങളുടെ ഉയര്‍ച്ച താഴ്ചകള്‍ കണ്ട കഥകള്‍ പറയാനുണ്ട് ചൗലിന്. പോര്‍ട്ടുഗീസ് ഭരണകാലത്തെ പള്ളികളും സിനഗോഗുകളും കൊണ്ട് പുഷ്‌കലമാണ് ചൗലിലെ കാഴ്ചകള്‍. കോര്‍ലായി കോട്ടയ്ക്ക് സമീപത്തുള്ള ചൗലോ കാടു ലൈറ്റ്ഹൗസാണ് ചൗലിലെ ഒരു മനോഹരമായ കാഴ്ച.

വളരെയേറെ ചരിത്രപ്രാധാന്യമുള്ളതും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നതുമായ മറ്റൊരു കേന്ദ്രമാണ് ചൗല്‍ കോട്ട. പ്രകൃതി സ്‌നേഹികള്‍ മനം മറന്ന് നോക്കിനിന്നുപോകുന്ന മധുരക്കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് രേവദന്ത ബീച്ചാണ് ഇവിടെത്തെ മറ്റൊരു ആകര്‍ഷണം. തീര്‍ത്ഥാടകര്‍ക്കും അതുപോലെ തന്നെ ചരിത്ര പ്രേമികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ദത്ത മന്ദിര്‍ ചൗലിലേക്ക് നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

ചൗലിലെ കാലാവസ്ഥ

വര്‍ഷം മുഴുവനും മനോഹരമായ കാലാവസ്ഥയുള്ള സ്ഥലമാണ് ചൗല്‍. കടുത്ത ചൂടോ തണുപ്പോ ഇല്ലാത്ത കാലാവസ്ഥ ഏത് കാലത്തും ഇവിടേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. എങ്കിലും ശീതകകാലത്താണ് ചൗലിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്.

വിമാനമാര്‍ഗത്തിലൂടെയും ട്രെയിന്‍, റോഡ് മാര്‍ഗങ്ങളിലും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് ചൗല്‍. മനോഹരമായ കാലാവസ്ഥയും ഗതാഗത സൗകര്യങ്ങളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ചൗല്‍ പ്രകൃതി സ്‌നേഹികളും ചരിത്രപ്രിയരുമായ സഞ്ചാരികള്‍ കാണാതെ പോകരുതാത്ത കാഴ്ചയാണ് എന്നതില്‍ തര്‍ക്കമില്ല.

ചൗല്‍ പ്രശസ്തമാക്കുന്നത്

ചൗല്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചൗല്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ചൗല്‍

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗം 108 കിലോമീറ്ററാണ് ചൗലില്‍ നിന്നും മുംബൈയിലേക്കുള്ള ദൂരം. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നും ഷട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യവാഹനങ്ങളിലൂടെയും സഞ്ചാരികള്‍ക്ക് ചൗലിലെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    പെന്‍ ആണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 46 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നിന്നും മഹാരാഷ്ട്രയിലെ മറ്റ് സ്റ്റേഷനുകളില്‍നിന്നും ഇവിടെയെത്താന്‍ എളുപ്പമാണ്. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി ചൗലിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മുംബൈ ഛത്രപതി ശിവജി വിമാനത്താവളമാണ് ചൗലിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed