ചിറ്റോര്‍ഗഡ് കോട്ടയ്ക്ക് പടിഞ്ഞാറുഭാഗത്തായിട്ടാണ് ഗോമുഖ് കുണ്ഡ്. പശുവിന്റെ വായയുടെ ആകൃതിയിലുള്ള ഒരു ജലസംഭരണിയാണിത്. പാറക്കെട്ടുകളിലൂടെയൊഴുകിയെത്തുന്നവെള്ളമാണ് റിസര്‍വോയറിലേയ്‌ക്കെത്തുന്നത്. തടാകത്തിലെ മീനുകള്‍ക്ക് ഭക്ഷണം നല്‍കലാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ പ്രധാനവിനോദം.
ഇതിനടുത്തായുള്ള റാണി ബിന്ദാര്‍ ടണലും കണേണ്ടുന്നത് തന്നെ. റാണി പത്മിനി ആത്മഹൂതിചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്ന ഭൂഗര്‍ഭ അറയിലേയ്ക്കാണ് ഈ ടണല്‍ ചെന്നെത്തുന്നതെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.



Click it and Unblock the Notifications