വീരവനിതയായിരുന്ന റാണി പത്മിനിയുടെ കൊട്ടാരമായിരുന്നു ഇത്. ചിറ്റോര്‍ഗഡ് കോട്ടയ്ക്കുള്ളിലാണ് ഈ കൊട്ടാരം. കൊട്ടാരത്തിനടുത്തായി മനോഹരമായ ഒരു താമരക്കുളമുണ്ട്. ഈ കുളത്തിലാണത്രേ മനോഹരിയായി റാണി പത്മിനിയുടെ പ്രതിബിംബം സുല്‍ത്താന്‍ ആലാദ്ദീന്‍ കണ്ടത്. റാണിയുടെ സൗന്ദര്യത്തില്‍ മതിമറന്ന സുല്‍ത്താന്‍ അവരെ സ്വന്തമാക്കാനുള്ള സുല്‍ത്താന്റെ ശ്രമങ്ങള്‍ ഒടുക്കം യുദ്ധത്തിലെത്തുകയുമായിരുന്നുവത്രേ.
മനോഹരമാണ് ഈ കൊട്ടാരത്തിന്റെ വാസ്തുശൈലി. ചുറ്റുപാടുമുള്ള പ്രകൃതിയുടെ മനോഹാരിതകൂടിയാകുമ്പോള്‍ കൊട്ടാരത്തിന്റെ സൗന്ദര്യം പതിന്മടങ്ങാവുന്നു. ഇതിനടുത്തായി നീല്‍കാന്ത മഹാദേവ ക്ഷേത്രവുമുണ്ട്.



Click it and Unblock the Notifications