ജൈനക്ഷേത്രമാണിത്. മോഹന്‍മഗ്രിയ്ക്കുള്ളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 1567ല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ നിര്‍മ്മിച്ച മനോഹരമായൊരു കെട്ടിടമാണ് മോഹന്‍ മഗ്രി. ചിറ്റോര്‍ഗഡ് കോട്ടയിലേയ്ക്ക് പീരങ്കികൊണ്ട് ആക്രമണം നടത്താവുന്നത്ര ഉയര്‍ത്തിയാണ് മോഹന്‍ മഗ്രി നിര്‍മ്മിച്ചിരിക്കുന്നത്.
ജൈനമതക്കാരുടെ പമ്പരാഗത രീതികളും വിശ്വാസങ്ങളുമെല്ലാം വ്യക്തമാക്കുന്നതരത്തിലാണ് സത്ബിസ് ദിയോറി ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തേ പറഞ്ഞ തുല്‍ജ ഭവാനിക്ഷേത്രം, സിംഗാര്‍ ചൗരി, നൗല്‍ഖ ഭാന്ധര്‍ എന്നിവയാണ് മോഹന്‍ മഗ്രിയ്ക്കുള്ളിലെ മറ്റ് കാഴ്ചകള്‍.



Click it and Unblock the Notifications