കോയമ്പത്തൂരിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നാണ് ബ്രൂക്ക് ഫീല്‍ഡ്‌സ് മാള്‍. 2009ലാണ് ബ്രൂക്ക്‌ബോണ്ട് റോഡിലുള്ള ഈ മാള്‍ പ്രവര്‍ത്തനം തുടങ്ങിയത്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിയ്ക്കുന്നൊരു സ്ഥലമാണിത്. ബ്രൂക്ക്‌ബോണ്ട് എസ്‌റ്റേറ്റ്‌സിന്റെ കീഴിലുള്ള സ്ഥാപനമാണിത്. ദേശീയവും അന്തര്‍ദേശീയവുമായ ബ്രാന്‍ഡുകളില്‍പ്പെട്ട ഉല്‍പ്പന്നങ്ങളെല്ലാം ഇവിടെ ലഭ്യമാണ്.
ഷോപ്പിങ്ങിനിടയില്‍ വിനോദത്തിനും ഭക്ഷണത്തിനും ഇവിടെ സൗകര്യങ്ങളുണ്ട്. ആറ് സ്‌ക്രീനുകളുള്ള ഒരു മള്‍ടിപ്ലക്‌സും, ഫുഡ് കോര്‍ട്ടുകളുമെല്ലാം ഇവിടെയുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും താല്‍പര്യമുള്ള ഗെയിം സോണുകളുമുണ്ടിവിടെ. വൈ ഫൈ കണക്ഷനും എടിഎമ്മുകളും ഉള്‍പ്പെടെയുള്ള സേവനങ്ങളും മാളിനകത്ത് ലഭ്യമാണ്.



Click it and Unblock the Notifications