കോയമ്പത്തൂരിന് സമീപത്തെ വളരെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണിത്. മനോഹരമായ വെള്ളച്ചാട്ടവും പ്രകൃതി സൗന്ദര്യവുമാണ് ഇവിടേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ശിരുവാണി മലനിരകളില്‍ നിന്നാണ് വെള്ളച്ചാട്ടങ്ങളില്‍ ഉല്‍ഭവിയ്ക്കുന്നത്. ഈ മലനിരകളും പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും 35 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുറ്റാലത്തെത്താം. വെള്ളച്ചാട്ടത്തിന് സമീപത്തായി ശിരുവാണി അണക്കെട്ട് സ്ഥിതിചെയ്യുന്നു. വെള്ളച്ചാട്ടവും അണക്കെട്ടുമുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ്.
കോവൈ കുറ്റാലം വെള്ളച്ചാട്ടം സന്ദര്‍ശിയ്ക്കാനാഗ്രഹിയ്ക്കുന്നവര്‍ വനംവകുപ്പില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിക്കേണ്ടതുണ്ട്. കോയമ്പത്തൂരില്‍ നിന്നും വളരെക്കുറച്ച് ബസുകള്‍ മാത്രമേ ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുള്ളു. വൈകീട്ട് അഞ്ചുമണിയ്ക്ക് മുമ്പായി ഇവിടെയെത്തണം. ഈ സമയത്തിന് ശേഷം ഇവിടേയ്ക്ക് ആരെയും കടത്തിവിടാറില്ല.



Click it and Unblock the Notifications